സംഘട്ടനത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ
text_fieldsകോഴഞ്ചേരി: മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു. ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജിയാണ് (46) മരിച്ചത്. സംഭവത്തിൽ ഇടയാറന്മുള കളരിക്കോട് വടക്കേതില്‍ റോബിന്‍ എബ്രഹാമിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം. സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസ്സം പിടിക്കാന്‍ ശ്രമിച്ച സന്തോഷിനും മര്‍ദനമേറ്റു. തലക്ക് അടികൊണ്ട് ഗുരുതര പരിക്കേറ്റ സജിയെ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച രണ്ടിന് മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.