കര്‍ഷകര്‍ക്ക് തരിശുഭൂമികളില്‍ വൈദ്യുതി ഉൽപാദിപ്പിക്കാൻ അവസരവുമായി കെ.എസ്.ഇ.ബി
text_fieldsപത്തനംതിട്ട: തരിശുഭൂമികളില്‍ വൈദ്യുതി ഉൽപാദിപ്പിച്ച് മികച്ച വരുമാനമുണ്ടാക്കാന്‍ കെ.എസ്.ഇ.ബി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരം ഒരുക്കുന്നു. ഉപയോഗശൂന്യമായതോ തരിശായതോ ആയ ഭൂമിയില്‍ സ്വന്തമായി സൗരനിലയം സ്ഥാപിച്ചോ പാട്ടവ്യവസ്ഥയില്‍ സ്ഥലം വിട്ടുനൽകിയോ വരുമാനം നേടാം. രേണ്ടക്കര്‍ മുതല്‍ എേട്ടക്കര് വരെയുള്ള സ്ഥലത്ത് 500 കിലോവാട്ട് മുതല്‍ രണ്ട് മെഗാവാട്ട് വരെ ശേഷിയുള്ള സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാം. പദ്ധതിയില്‍ 25 വര്‍ഷ കാലാവധിയുളള രണ്ട് മോഡലുകളാണുള്ളത്.
മോഡല്‍ 1: മുതല്‍മുടക്ക് പൂര്‍ണമായും കര്ഷകേൻറത്. കര്‍ഷകര്‍ക്ക് സ്വന്തം ചെലവില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് അതില്‍നിന്ന് ലഭിക്കുന്ന സൗരോർജം കെ.എസ്.ഇ.ബിക്ക് വില്‍ക്കാം. ഒരു യൂനിറ്റ് വൈദ്യുതിക്ക് പരമാവധി മൂന്നുരൂപ 50 പൈസ വരെ ലഭിക്കും.
മോഡല്‍ 2: കര്‍ഷകരുടെ ഭൂമി പാട്ടവ്യവസ്ഥയില്‍ കെ.എസ്.ഇ.ബി ഏറ്റെടുത്ത് സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും അതില്‍നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂനിറ്റിന് 10 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് സ്ഥലവാടക നല്‍കും. ഒേരക്കര്‍ സ്ഥലത്തുനിന്ന് ഏകദേശം 25,000 രൂപ വരെ പ്രതിവര്‍ഷം കര്ഷകന് ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് വിലിയിരുത്തൽ.
കൃഷിക്കാര്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി മുന്‍കൂട്ടി നിശ്ചയിച്ച താരിഫ് പ്രകാരമോ ടെന്‍ഡര്‍ വഴി നിശ്ചയിക്കുന്ന താരിഫ് പ്രകാരമോ കെ.എസ്.ഇ.ബി വാങ്ങും. കൃഷിഭൂമിയോ കൃഷിയോഗ്യമല്ലാത്തതോ അല്ലെങ്കില്‍ തരിശ്ശായതോ ആയ കര്‍ഷകരുടെ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. പരമാവധി രണ്ട് മെഗാവാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ നിലയങ്ങളാണ് സ്ഥാപിക്കുന്നത്.
അതിനാല്‍ കുറഞ്ഞത് രേണ്ടക്കര്‍ മുതല്‍ എേട്ടക്കര് വരെ സ്ഥലലഭ്യത വേണം. കര്‍ഷകര്‍ക്ക് സ്വന്തം നിലക്കോ കുറച്ചുപേര്‍ ചേര്‍ന്നോ /കോഓപറേറ്റിവ്സ് /പഞ്ചായത്ത് /ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് / വാട്ടര്‍ യൂസര്‍ ഓര്ഗനൈസേഷന് എന്നീ ഏതെങ്കിലും നിലയിലോ പദ്ധതിയില്‍ പങ്കുചേരാവുന്നതാണെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446008275, 9446009451 നമ്പറുകളില്‍ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.