വേനൽ അവധിക്ക് ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി
text_fieldsപത്തനംതിട്ട: വേനൽ അവധി ആഘോഷിക്കാൻ വ്യത്യസ്ത ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി. ഇതിനായി ജില്ലയിലെ എല്ലാ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരെ ക്ഷണിക്കുന്നു. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ താമസ സൗകര്യം ഉൾപ്പെടുത്തി ഒരു ദിവസ പാക്കേജ് മുതൽ നാലു ദിവസം നീളുന്ന ട്രിപ്പുകൾവരെ ഈ യാത്രയിലുണ്ട്.
ഏറ്റവും ജനപ്രിയമായ ഗവി മുതൽ മാമലക്കണ്ടം വഴിയുള്ള കാനന യാത്ര, പൊന്മുടി, തെന്മല, മലക്കപ്പാറ, മൂന്നാർ, വയനാട് വരെയുള്ള ഉല്ലാസയാത്രകൾ, കുമരകം കായലിലൂടെ ഹൗസ്ബോട്ടിൽ അഞ്ചര മണിക്കൂർ യാത്ര, ആഡംബര കപ്പലിൽ അറബിക്കടലിലൂടെ അസ്തമയ സൂര്യനെ കണ്ടു വിവിധങ്ങളായ കലാപരിപാടികളുമായി അഞ്ചു മണിക്കൂർ യാത്രയും ക്രമികരിച്ചിട്ടുണ്ട്. ഒപ്പം കേരളത്തിലെയും പുറത്തെയും വിവിധ തീർഥാടനകേന്ദ്രങ്ങളെ കോർത്തിണക്കി യാത്രകളും നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും തിരുവല്ല: 9744348037,9074035832 പത്തനംതിട്ട: 9495752710, 7907467574 അടൂർ: 7012720873, 9207014930. റാന്നി: 9446670952. ജില്ല കോഓഡിനേറ്റർ: 9744348037
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.