കുളനട-രാമഞ്ചിറ റോഡ് നിർമാണം ഇഴയുന്നു
text_fieldsകുളനട: കഴിഞ്ഞ വർഷം ആഗസ്റ്റ് ഒമ്പതിന് നിർമാണോദ്ഘാടനം നടത്തിയ കുളനട-രാമഞ്ചിറ റോഡിെൻറ പണി ഇഴയുന്നതായി പരാതി. 4.8 കിലോമീറ്റർ റോഡ് പുനർനിർമാണത്തിന് 18 മാസമാണ് സമയം നൽകിയത്. റോഡ് ഉയർത്തലും മെറ്റലിങ്ങും ഓട, കലുങ്ക് എന്നിവയുടെ നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്.
ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ബുദ്ധിമുട്ടാണ്. കുളനട, മെഴുവേലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് കൂടിയാണിത്. അഞ്ചുകോടിയാണ് പദ്ധതി തുക.
കഴിഞ്ഞവർഷം ആഗസ്റ്റിൽ തുടക്കമായെങ്കിലും പ്രധാന ജോലികൾ തുടങ്ങുന്നത് ഡിസംബറിലാണ്. ജല അതോറിറ്റിയുടെ പണി വൈകിയതും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ചുയർന്ന തർക്കങ്ങളും നിർമാണം വൈകിപ്പിച്ചു. എട്ട് മീറ്റർ വീതിയുള്ള റോഡിൽ ആറ് മീറ്ററിൽ ബി.എം ബി.സി രീതിയിൽ ടാറിങ് നടത്തും.
129 വഴിവിളക്കുകളും സ്ഥാപിക്കും. 2023 ഫെബ്രുവരിയിൽ തന്നെ നിർമാണം പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവിടെ പൈപ്പിടലിന് 1.6 കോടി പദ്ധതിയിൽ തുടക്കം മുതൽ പരാതി ഉയർന്നത് ജല അതോറിറ്റിയുടെ ജോലികൾ സംബന്ധിച്ചാണ്.
റോഡ് പണിക്കിടെ പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങിയെന്ന പരാതി പലതവണ ആവർത്തിച്ചു. പൈപ്പ് ലൈനിന്റെ ജോലികൾക്കുള്ള ജല അതോറിറ്റിയുടെ എസ്റ്റിമേറ്റ് ഇപ്പോഴാണ് സമർപ്പിച്ചത്. അഞ്ചു കിലോമീറ്ററിൽ താഴെ ജോലികൾക്കായി 1.6 കോടിയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചത്. ഇതിനു അനുമതി ലഭിക്കുന്നതോടെ പൈപ്പ് ലൈനിെൻറ ജോലികളും പൂർണതോതിൽ തുടങ്ങും.
പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിൽ കൃത്യത പാലിക്കുന്നില്ലെന്ന പരാതി തുടക്കം മുതലുണ്ടായിരുന്നു. ഇതിെൻറ പേരിൽ നാട്ടുകാർ ജനകീയ സമിതി തന്നെ രൂപവത്കരിച്ചു. ഇവർ വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ, കലക്ടർ എന്നിവർക്കും കെ.എസ്.ടി.പി അധികൃതർക്കും പരാതി നൽകി. 1970ൽ നിർമിച്ച റോഡിനു 11 മീറ്ററായിരുന്നു വീതി. എന്നാൽ, പാണിൽ മുതൽ രാമഞ്ചിറവരെ പല ഭാഗങ്ങളിലും എട്ട് മീറ്ററായി ചുരുക്കിയെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.