കെ.യു.ആർ.ടി.സി വോൾവോ ബസിന് തീപിടിച്ചു; അപകടം ട്രയൽ റണ്ണിനിടെ; യാത്രക്കാരില്ലാത്തതിനാൽ വൻ അപകടം ഒഴിവായി
text_fieldsതീ പിടിച്ച കെ.യു.ആർ.ടി.സി വോൾവോ ബസിന്റെ എൻജിൻ ഭാഗം
പത്തനംതിട്ട: പത്തനംതിട്ട -മൈലപ്ര റോഡിൽ ശബരിമല ഇടത്താവളത്തിന് സമീപം കെ.യു.ആർ.ടി.സി വോൾവോ ബസിന്റെ എൻജിൻ ഭാഗത്ത് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.45നായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്ക് ശേഷം ബസിൽ യാത്രക്കാരില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയാണ് തീ പിടിച്ചത്.
ബസ് ജീവനക്കാർ ഉടൻ ബസിലുണ്ടായിരുന്ന എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു. സമീപത്തെ കടകളിൽ നിന്നും ഉടൻ തന്നെ എക്സ്റ്റിൻഗ്യുഷറുകൾ എത്തിച്ച് തീ അണച്ചു. വിവരം അറിഞ്ഞ് പത്തനംതിട്ട അഗ്നി രക്ഷ നിലയത്തിൽ നിന്ന് രണ്ട് യൂനിറ്റ് സംഭവ സ്ഥലത്തെത്തുകയും വെള്ളം പമ്പ് ചെയ്ത് തീ പൂർണമായും കെടുത്തി അപകടനില ഒഴിവാക്കി. രണ്ട് ബസ് ജീവനക്കാർ മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.