ളാഹ ഗോപാലൻ ഭൂരഹിതരുടെ മിത്രം; രാഷ്ട്രീയപാർട്ടികളുടെ ശത്രു
text_fieldsപത്തനംതിട്ട: സംസ്ഥാനത്ത് ഭൂസമരങ്ങൾക്ക് തിരികൊളുത്തി ളാഹ ഗോപാലൻ നടത്തിയ ചെങ്ങറ സമരമാണ് ഭൂരഹിതരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ചയാക്കിയത്. സംസ്ഥാനെത്ത ഏറ്റവും അടിസ്ഥാനപരമായ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന അദ്ദേഹം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ശത്രുവായി മാറുന്നതാണ് കേരളം കണ്ടത്.
ജീവിതത്തിൽ അനാഥനായാണ് ളാഹ ഗോപാലൻ വളർന്നത്. ഒടുവിൽ അനാഥമായ സമൂഹത്തിെൻറ ഉന്നമനത്തിനുള്ള സമരങ്ങളെ മുൻപന്തിയിൽനിന്ന് നയിക്കുന്ന നേതാവായി മാറുകയായിരുന്നു.
ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ച ഗോപാലന് പിതാവിൽനിന്നാണ് നേതൃത്വശേഷി പകർന്നുകിട്ടിയത്. അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായിരുന്നു പിതാവ് കാട്ടൂർ അയ്യപ്പൻ. അച്ഛെൻറയും അമ്മ ചന്ദ്രമതിയുടെയും മരണശേഷം ളാഹയിൽ അമ്മയുടെ അനുജത്തിയുടെ ഒപ്പം താമസിക്കവെ കൂലിപ്പണി ചെയ്യാനിറങ്ങി. കെ.എസ്.ഇ.ബിയുടെ മൂഴിയാർ പ്രോജക്ടിനുവേണ്ടി പണിക്കുപോയി. 1979ൽ കെ.എസ്.ഇ.ബി സ്ഥിരം ജീവനക്കാരനായി നിയമനം ലഭിച്ചു. മസ്ദൂർ ആയാണ് സർവിസിൽ പ്രവേശിച്ചത്. 2005ൽ ഓവർസിയറായി റിട്ടയർ ചെയ്തു. 1972ൽ എരുമേലി സ്വദേശിനി കമലമ്മയെ വിവാഹം ചെയ്തു. 1998 മാർച്ച് രണ്ടിന് അവർ മരണപ്പെട്ടു. പിന്നീട്, 1998ൽ തൃശൂർ സ്വദേശിനി ശാരദയെ വിവാഹം ചെയ്തു. അതിൽ മൂന്ന് മക്കളുണ്ട്.
1975 മുതൽ സി.പി.എമ്മിൽ അംഗമായിരുന്നു. 1986 മുതൽ അധഃസ്ഥിത ജനതയുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തനമാരംഭിച്ചു. 1990ൽ നേതൃത്വം നൽകിയ രാജാമ്പാറ ഭൂസമരത്തിലൂടെ നിരവധി ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു. 2000 മുതൽ ദലിത് സംഘടനകളെയും ജനങ്ങളെയും സംഘടിപ്പിക്കാൻ ആരംഭിച്ചു.
2005ൽ ജോലിയിൽനിന്ന് വിരമിച്ചശേഷം ആഗസ്റ്റ് 15ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ 22 അടിയന്തര ആവശ്യങ്ങൾ ഉന്നയിച്ച് സത്യഗ്രഹം ആരംഭിച്ചു. അവിടം മുതലാണ് ചെങ്ങറ സമരത്തിന് തുടക്കമായത്. കമ്യൂണിസ്റ്റ് പാർട്ടികളടക്കം രാഷ്ട്രീയ പാർട്ടികൾ അടിസ്ഥാന വർഗെത്ത വോട്ടുലഭിക്കാൻ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളാക്കിയെന്നും അവരെ പുരോഗതിയിലേക്ക് നയിക്കാൻ ഒന്നും ചെയ്യുന്നിെല്ലന്നും ഗോപാലൻ കുറ്റെപ്പടുത്തി. അതോടെ അദ്ദേഹം പാർട്ടിക്കാരുടെ ശത്രുവുമായി.
അതേസമയം, ഭൂരഹിത കർഷകത്തൊഴിലാളികൾ ജാതിമത ഭേദമില്ലാതെ ളാഹ ഗോപാലന് പിന്നിൽ അണിനിരന്നു. അടിസ്ഥാന വർഗത്തിെൻറ മോചനത്തിന് വേണ്ടത് അവർക്ക് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമിയാണെന്ന ബോധ്യത്തിലാണ് ഭൂസമരങ്ങളിലേക്ക് തിരിഞ്ഞത്. ചെങ്ങറ എസ്റ്റേറ്റിൽ സമരം തുടങ്ങിയ സാധുജന വിമോചന സംയുക്തവേദി പ്രവർത്തകരെ രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ഉപേരാധിച്ചു. അതിനെയെല്ലാം അതിജീവിച്ചെങ്കിലും സമരക്കാർക്ക് ഭൂമി നേടാനാകാത്തത് ളാഹ ഗോപാലെൻറ ദുഃഖമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.