ളാഹ ഗോപാലൻ: രാഷ്ട്രീയപാർട്ടികളെ മുട്ടുകുത്തിച്ച നേതൃപാടവം
text_fieldsപത്തനംതിട്ട: രാഷ്ട്രീയപ്പാർട്ടികൾ എതിർത്തിട്ടും ചെങ്ങറ സമരം പൊതുസമൂഹം ഏറ്റെടുക്കുന്നതിലേക്ക് കൊെണ്ടത്തിച്ചത് ളാഹ ഗോപാലെൻറ നേതൃപാടവമായിരുന്നു. കേരളത്തിലെ ദലിത് ആദിവാസി സമരങ്ങള്‍ക്കെല്ലാം ദിശാബോധം പകര്‍ന്നുനൽകുന്നതായിരുന്നു ചെങ്ങറ സമരം. 2007 ആഗസ്റ്റ് നാലിന് രാത്രി പേത്താടെയാണ് ഹാരിസണ്‍ മലയാളം കമ്പനിയുടെ ചെങ്ങറ തോട്ടത്തില്‍ ളാഹ ഗോപാലെൻറ നേതൃത്വത്തിലുള്ള സംഘം കുടില്‍കെട്ടി സമരം ആരംഭിച്ചത്.
അന്നുമുതല്‍ സമരക്കാരെ ചെങ്ങറ തോട്ടത്തില്‍നിന്ന് ഇറക്കിവിടാന്‍ പൊലീസും അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാറും ആവുന്നതെല്ലാം ചെയ്തു. പൊലീസ് സഹായത്തോടെ സമരക്കാെര പുറത്താക്കാൻ ശ്രമിച്ചപ്പോൾ റബര്‍മരങ്ങള്‍ക്ക് മുകളില്‍ കയറി കൈയില്‍ പെട്രോള്‍ അടങ്ങിയ കന്നാസും കഴുത്തില്‍ കുരുക്കുമിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയാണ് അവർ പ്രതിരോധം തീർത്തത്. അവസാനം െപാലീസിന് മുട്ടുമടേക്കണ്ടി വന്നു. പൊലീസ് മിഴിച്ചുനില്ക്കെ ഭൂസമരം വിജയക്കൊടി പാറിക്കുന്നതാണ് കേരളം കണ്ടത്. രാഷ്ട്രീയപ്പാർട്ടിക്കാർ സമരക്കാരുടെ വഴിതടഞ്ഞ് ഉപരോധം തീർത്തപ്പോൾ അത് മറികടക്കാൻ പൊതുസമൂഹത്തിെൻറ പിന്തുണ ഉറപ്പാക്കുന്നതിലും അദ്ദേഹം വിജയിച്ചു. സമരം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ രാജ്യത്തിെൻറ പലഭാഗത്തുനിന്നും നേതാക്കൾ എത്തിത്തുടങ്ങി. ഇതോടെ ഉപരോധ സമരക്കാർ പിന്തിരിയുകയായിരുന്നു.
സമരഭൂമിയിൽ വാസമുറപ്പിച്ചവരെ മാതൃകാജീവിതം നയിക്കുന്നവരാക്കി മാറ്റുന്നതിലായിരുന്നു ളാഹ ഗോപാലെൻറ പാടവം വീണ്ടും പ്രകടമായത്. സമരഭൂമിയിൽ മദ്യവും പുകവലിയും കർശനമായി വിലക്കി. ഇവ രണ്ടുമായി ആരും സമരഭൂമിയിലെത്തുന്നില്ല എന്നുറപ്പാക്കാൻ കാവൽസേനയെ ഏർെപ്പടുത്തി. സമരഭൂമിയിൽ ജൈവകൃഷി വ്യാപകമാക്കി. കുടിവെള്ളം കിട്ടാൻ തോട് നിർമിച്ചു. കാട്ടുമൃഗശല്യം തടയാൻ കൂറ്റൻ മതിൽ പണിതു. വാഹനങ്ങൾ കടന്നുവരാൻ തോടിനുമേൽ കോൺക്രീറ്റ് പാലവും പണിതു.
പടിയിറക്കിയത് പാളയത്തിലെ പട
പത്തനംതിട്ട: സംസ്ഥാനത്തെ ഭൂസമരങ്ങള്‍ക്ക് ഉണര്‍വു പകര്‍ന്ന ചെങ്ങറ സമര നേതാവ് ളാഹ ഗോപാലന് പാളയത്തിനുള്ളിലെ പടയൊരുക്കത്തില്‍ കുടുങ്ങി അഞ്ച് വർഷം മുമ്പാണ് സമരഭൂമിയിൽനിന്ന് പുറത്തായത്. ഏറെ നാളായി പത്തനംതിട്ട പാറക്കടവ് പാലത്തിന് സമീപത്തെ സാധുജനവിമോചനസംയുക്ത വേദിയുടെ ഓഫിസില്‍ രോഗവുമായി മല്ലടിച്ച് കഴിയുകയായിരുന്നു. ഇതോടെ ചെങ്ങറയിലെ സേനാനായകന് നിശ്ശബ്ദനായി.
പുറത്തുനിന്നുള്ള ചിലശക്തികള്‍ സമരക്കാരെ വഴിതിരിച്ചു വിട്ടതോടെയാണ് ചെങ്ങറ സമരഭൂമിയിൽ വിഭാഗീയത ഉണ്ടാകുന്നത്. പത്തനംതിട്ടയിലെ സാധുജന ഓഫിസിലെ കട്ടിലില്‍ രോഗം മൂലം ചീര്‍ത്ത ശരീരവുമായി കഴിഞ്ഞുകൂടിയ ളാഹ ഗോപാലന് പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കുറെ നാൾ മുമ്പുണ്ടായ ഹൃദ്രോഗവും തുടര്‍ന്നുണ്ടായ ഓപറേഷനും ശരീരത്തെ തളര്‍ത്തിക്കളഞ്ഞിരുന്നു. ഇതിനിടെയാണ് അവസാനം കോവിഡ് പോസിറ്റിവും ആകുന്നത്. സമരം നീണ്ടതോടെ ളാഹ ഗോപാലനില്നിന്നും പല സമര നേതാക്കളും അകലാൻ തുടങ്ങി.
സര്‍ക്കാറിെൻറ വാഗ്ദാനം കേട്ട് ചിലര്‍ ചെങ്ങറ സമരഭൂമി വിട്ടു. ഇവരെ പിന്തിരിപ്പിക്കാൻ ളാഹ ശ്രമിെച്ചങ്കിലും നടന്നില്ല. അവര്‍ ഇപ്പോഴും ഭൂമി ലഭിക്കാതെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ അലയുന്നു. എങ്കിലും ഏറെപ്പേർ ചെങ്ങറയില്‍ തന്നെസമരം തുടര്‍ന്നു.
സമരം വിജയത്തിെൻറ പാതയിലൂടെ കുതിച്ചുകയറുമ്പോഴാണ് 2015 ജനുവരി മുതൽ സമര നേതാവിനുനേരെ ആരോപണങ്ങളുമായി അണികള്‍ പടയൊരുക്കം തുടങ്ങിയത്. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ ചികിത്സ കഴിഞ്ഞ് മടങ്ങി വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. റബർ മരങ്ങൾ മുഴുവൻ ചിലർ വെട്ടിമാറ്റിയതും ഇതിെൻറ പണത്തെ ചൊല്ലിയും തർക്കങ്ങൾ നടന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമായി, അതോടെ ഗത്യന്തരമില്ലാതെ ളാഹ സമരഭൂമിയിൽ നിന്നും പലായനംചെയ്ത് പത്തനംതിട്ടയിലെ ഒാഫിസിൽ കഴിയുകയായിരുന്നു.
ഇതിനിടെ സംഘടനയുടെ നേതൃത്വം സമരഭൂമിയിലുള്ള മറ്റ് ചിലർ ഏറ്റെടുത്തു. ഭിന്നിപ്പിനെ തുടർന്ന് പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനുള്ള ശ്രമം ഉപേക്ഷിക്കുകയാെണന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭൂരഹിതർക്ക് കയറി കിടക്കാൻ ഒരു ഇടം ഉണ്ടായപ്പോൾ ആട്ടിപ്പായിക്കുകയായിരുന്നുവെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വൈദ്യുതി ബോര്‍ഡില്‍നിന്നും ലഭിക്കുന്ന തുച്ഛമായ പെന്ഷന് മാത്രമായിരുന്നു ഏക വരുമാനം. സമരകാലത്തെ ഇരുപത്തി ആറിലധികം കേസുകളും അദ്ദേഹത്തിെൻറ പേരിലുണ്ടായിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങൾ അനുയായികൾ പ്രചരിപ്പിച്ചതിൽ വലിയ മനോവിഷമത്തിലുമായിരുന്നു.
അന്ത്യാഭിലാഷം കോവിഡ് മുടക്കി
പത്തനംതിട്ട: താൻ മരിച്ചാൽ മൃതദേഹം േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് വിട്ടുകൊടുക്കാൻ ളാഹ ഗോപാലൻ നേരേത്ത തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ് പോസിറ്റിവ് കാരണം മൃതദേഹം ഏറ്റെടുക്കിെല്ലന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. തുടർന്ന്, പത്തനംതിട്ടയിലെ സാധുജന വിമോചന സംയുക്തവേദിയുടെ സ്ഥലത്ത് െവെകീട്ട് സംസ്കരിക്കുകയായിരുന്നു.
സാധുജന വിമോചന സംയുക്ത വേദി പ്രസിഡൻറിെൻറ പേരിലാണ് സ്ഥലവും കെട്ടിടവും. ളാഹ ഗോപാലൻ ആയിരുന്നു നിലവിലെ പ്രസിഡൻറും. അദ്ദേഹമാണ് സ്ഥലവും കെട്ടിടവും വാങ്ങിയത്. ആസ്ഥാനമന്ദിരത്തിന് മുന്നിൽ അംേബദ്കർ പ്രതിമയും സ്ഥാപിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടൻ ചെങ്ങറ സമരഭൂമിയിലെ താമസക്കാർ പത്തനംതിട്ടയിലേക്ക് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.