ഇട്ടിയപ്പാറ പാർക്കിങ് ഗ്രൗണ്ടിൽ മണ്ണിടൽ തുടരുന്നു
text_fieldsറാന്നി: ഇട്ടിയപ്പാറ പാർക്കിങ് ഗ്രൗണ്ടിൽ റോഡ് നിർമാണ കമ്പനി മണ്ണ് തള്ളുന്നത് തുടരുന്നു. എം.എല്‍.എയുെടയും പഞ്ചായത്ത് പ്രസിഡൻറിെൻറയും നിർദേശങ്ങള്‍ അവഗണിച്ചാണ് നടപടി. പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിർമാണം നടത്തുന്ന കമ്പനിയാണ് മണ്ണ് തള്ളുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡിന് പിന്നിലെ പഴവങ്ങാടി പഞ്ചായത്തുവക പാര്‍ക്കിങ് സ്ഥലത്ത് മണ്ണ് തള്ളുന്നതിനാൽ വാഹന പാർക്കിങ്ങിന് സ്ഥലമില്ല.
പാര്‍ക്കിങ് സ്ഥലത്ത് മണ്ണ് തള്ളുന്നതിനെതിരെ കരാര്‍ കമ്പനിയുടെയും കെ.എസ്.ടി.പിയുടെയും അധികൃതരുമായി രാജു എബ്രഹാം എം.എല്‍.എയും പഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽ കുമാറും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിങ് സ്ഥലത്തെ മണ്ണ് നീക്കുമെന്നും ഇനി തള്ളില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇവിടെ മണ്ണു തള്ളുന്നത് കമ്പനി തുടരുകയാണ്.
ഇതോടെ ടൗണിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്ത സ്ഥിതിയാണ്. മൂഴിക്കല്‍ ജങ്ഷനിലെ കലുങ്കു നിര്‍മാണവും ടൗണിലെ ഓട നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാൽ ടൗണിലെത്തുന്നവർ വലയുകയാണ്. പഞ്ചായത്ത് കെട്ടിടം നിര്‍മിക്കാന്‍ നിരപ്പാക്കിയിട്ട സ്ഥലത്തും വാഹന പാര്‍ക്കിങ് അനുവദിച്ചിരുന്നു. ഓട എടുത്തിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് ഇവിടേക്ക് എത്താനാവില്ല.
ബസ് സ്റ്റാന്‍ഡിന് പിന്നിലെ സ്ഥലവും നഷ്ടപ്പെട്ടതോടെ വാഹന പാര്‍ക്കിങ് ബുദ്ധിമുട്ടായി. അതേസമയം, ടൗണിലെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തുന്നമുറക്ക് മണ്ണ് നീക്കം ചെയ്യുമെന്ന് കരാർ കമ്പനി അറിയിച്ചതായി പ്രസിഡൻറ് അനിത അനിൽ കുമാർ പറഞ്ഞു. താൽക്കാലികമായി സ്റ്റോക് ചെയ്യുകയാണെന്നും വൈകാതെ മാറ്റുമെന്നുമാണ് പറയുന്നത്. മണ്ണുതള്ളൽ മൂലം ടൗണിൽ പൊടിശല്യവും വർധിച്ചതായി വ്യാപാരികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.