കോൺഗ്രസ് നേതൃയോഗത്തിൽ നേതാക്കളുടെ പോർവിളി; സി.യു.സി ജില്ല കോഓഡിനേറ്റർക്ക് സസ്പെൻഷൻ
text_fieldsപത്തനംതിട്ട: ജില്ലയിൽ കോൺഗ്രസിെൻറ യൂനിറ്റ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിെൻറ ചുമതലയുള്ള സി.യു.സി ജില്ല കോഓഡിനേറ്ററും ഡി.സി.സി അംഗവുമായ സലിം പി.ചാക്കോക്ക് സസ്പെൻഷൻ.
സെമികേഡർ സംവിധാനത്തിൽ പാർട്ടി പുനഃസംഘാടനം മുന്നോട്ടുപോകുന്നതിനിടെയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന നേതാവ് പുറത്തായത്. ഞായറാഴ്ച ഡി.സി.സിയിൽ ചേർന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് അനിൽ തോമസിനെ കൈയേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞ് യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തതിനാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന സി.യു.സി മൂന്നാംഘട്ട ശിൽപശാലകളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡി.സി.സി പ്രസിഡൻറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ അച്ചടക്കത്തിനും സംഘടന മര്യാദകൾക്കും വിരുദ്ധമായ രീതിയിൽ പ്രവർത്തിച്ചതിനാണ് കെ.പി.സി.സി പ്രസിഡൻറിെൻറ അനുമതിയോടെ സലിം പി.ചാക്കോയെ സസ്പെൻഡ് ചെയ്തതെന്ന് ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. പാർട്ടിയിൽനിന്ന് സ്ഥിരമായി പുറത്താക്കാതിരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചക്കകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡി.സി.സിയിൽ ചേർന്ന യോഗത്തിൽ കൂടൽ മണ്ഡലം കമ്മിറ്റിയിലെ ശിലപശാല നടത്തുന്നതിെൻറ തീയതി തീരുമാനിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് വാഗ്വാദത്തിലും ൈകയേറ്റത്തിലും കലാശിച്ചത്. കൂടലിെൻറ സംഘടന ചുമതല അനിൽ തോമസിനാണ്. യൂനിറ്റ് കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട ചുമതല ഡി.സി.സി വൈസ് പ്രസിഡൻറ് എ. സുരേഷ്കുമാറിനുമാണ്.
താൻ അറിയാതെയാണ് ഇവിടെ ശിൽപശാലയുടെ തീയതി തീരുമാനിച്ചതെന്നും അതിെൻറ ഉത്തരവദിത്തം സലിം പി.ചാക്കോക്കാണെന്നുമുള്ള അനിൽ തോമസിെൻറ വിമർശനമാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്.
മുൻ ഡി.സി.സി പ്രസിഡൻറ് ബാബു ജോർജും മറ്റും അറിയിച്ച തീരുമാനം താൻ എഴുതിവായിക്കുക മാത്രമാണ് ചെയ്തതെന്നും പരാതി ഉണ്ടെങ്കിൽ അത് അവിടെ ചുമതലയുള്ള സുരേഷ്കുമാറിനോടാണ് പറയേണ്ടതെന്നും സലിം പി.ചാേക്കാ പറഞ്ഞു. സംസാരം ഉണ്ടായതല്ലാതെ ൈകയേറ്റം ഉണ്ടായിട്ടില്ലെന്ന് സലിം പി.ചാക്കോ പറഞ്ഞു. വിശദീകരണം പോലും ചോദിക്കാതെ തിടുക്കപ്പെട്ടുള്ള നടപടി ഏകപക്ഷീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.