ചിങ്ങപ്പുലരിയിൽ മണ്ണിലേക്ക് മടങ്ങാം
text_fieldsപത്തനംതിട്ട: ചിങ്ങപ്പുലരിയിൽ ജില്ലയിലെ 5568 ഇടങ്ങളിൽ പച്ചക്കറികൃഷി തുടങ്ങും. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലെ 928 വാർഡുകളിൽ ഓരോ വാർഡിലും ആറ് സ്ഥലത്ത് കൃഷിയിറക്കും. വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷിയിറക്കാം. വാർഡ് മെംബർമാരാണ് താൽപര്യമുള്ളവരെ കണ്ടെത്തുന്നത്. 20 ദിവസമായ പച്ചക്കറിത്തൈകളാണ് കൃഷിയിറക്കാനായി വകുപ്പിന്റെ നേതൃത്വത്തിൽ നൽകുന്നത്.
പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള വിപണന കേന്ദ്രങ്ങൾ വഴി ഉൽപന്നങ്ങൾ വിറ്റഴിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴിയും കാർഷികോൽപന്നങ്ങളുടെ വിനിമയം നടക്കും. സ്ഥലമുള്ള ഏത് വ്യക്തിക്കും കൃഷിയിൽ പങ്കാളിയാകാമെന്ന് അധികൃതർ അറിയിച്ചു. കർഷക ദിനത്തിൽ ജില്ലയിലെ മുതിർന്ന കർഷകനെ വകുപ്പ് ആദരിക്കും. വനിത, വിദ്യാർഥി കർഷകർക്കും ആദരം നൽകും.
ലാഭം മാത്രം
കൃഷിചെയ്യുന്ന കർഷകനിൽനിന്ന് മാർക്കറ്റ് വിലയെക്കാൾ 10 ശതമാനം കൂട്ടിയാണ് ഉൽപന്നങ്ങളെടുക്കുന്നത്. ഉപഭോക്താവിലെത്തിക്കുന്നത് 30 ശതമാനം വിലകുറച്ചുമാണ്.
അതുകൊണ്ട് കർഷകനും വാങ്ങുന്ന ഉപഭോക്താവിനും കൃഷിചെയ്യുന്നതുകൊണ്ട് ഒരു നഷ്ടവും ഉണ്ടാകുന്നില്ല. ലാഭം മാത്രം.
ഓണച്ചന്ത 25 മുതൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഓണച്ചന്ത 25 മുതൽ ആരംഭിക്കും. 28വരെ ചന്ത പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.