ലൈഫ് മിഷന്: പത്തനംതിട്ട ജില്ലയില്‍ 3740 വീട് പൂര്‍ത്തീകരിച്ചു
text_fieldsപത്തനംതിട്ട: ലൈഫ് മിഷന് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് ജില്ല. ലൈഫ് മിഷന് രണ്ടാം ഘട്ടമായി ഏറ്റെടുത്തത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. അര്‍ഹരായവരെ കണ്ടെത്തി കരാര്‍ വെച്ചവരില്‍ 2036 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന് പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയ അര്‍ഹരായ കരാര്‍ വെച്ച ഗുണഭോക്താക്കളില്‍ 787 പേര് ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.
ലൈഫ് മിഷന് രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ പട്ടിക ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയതനുസരിച്ച് കരാര്‍ വെച്ച ഗുണഭോക്താക്കളില്‍ 914 പേര് ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതി പ്രകാരം ലഭ്യമായ പുതിയ ലിസ്റ്റില്‍നിന്നും മൂന്നുപേര്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.