പന്തളം നഗരസഭയിൽ കാടുകയറിയ അടിത്തറയിലൊതുങ്ങി ലൈഫ് പദ്ധതി
text_fieldsപന്തളം: നഗരസഭയിൽ മന്നം കോളനിയിൽ പണി ആരംഭിച്ച ലൈഫ് കെട്ടിടം കാടുകയറിയ നിലയിൽ. ഭൂരഹിത-ഭവനരഹിതർക്കായി സർക്കാർ 2017ൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച രണ്ടു കെട്ടിടത്തിന്റെയും അടിത്തറ ഭാഗികമായി നിർമിച്ചെങ്കിലും പണി തുടരാനാകാതെ കാടുകയറി നശിക്കുകയാണ്. പന്തളം പഞ്ചായത്തായിരുന്നപ്പോൾ പട്ടികജാതിക്കാരായ ഭൂരഹിതർക്കായി വാങ്ങിയ സ്ഥലമാണ് നഗരസഭ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിനായി വിട്ടുനൽകിയത്.
44 കുടുംബത്തിനാണ് ഫ്ലാറ്റ് തയാറാക്കുന്നതെങ്കിലും നഗരസഭയിൽ മാത്രം 520 അപേക്ഷകരാണ് ഉണ്ടായിരുന്നത്. അതിൽനിന്ന് 39 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. ഈ അഭിമുഖം സത്യസന്ധമല്ലെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു.
ലൈഫ് ലിസ്റ്റിൽ പേരുൾപ്പെട്ട കിടപ്പാടമില്ലാത്ത ആളുകൾ വർഷങ്ങളായി കാത്തിരിക്കുകയാണ്. നിർമാണം പുനരാരംഭിക്കാനും ലിസ്റ്റിൽ കടന്നുകൂടിയ അപാകത പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നഗരസഭ കമ്മിറ്റി കൺവീനർ എ. നൗഷാദ് റാവുത്തർ, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. ശിവകുമാർ, മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡന്റ് എ. ഷാജഹാൻ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ. രവി, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.