Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ സംവരണ വാര്‍ഡുകളായി

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്: മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ സംവരണ വാര്‍ഡുകളായി
cancel
camera_alt

മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ കലക്ടര്‍ പി.ബി. നൂഹി​െൻറ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ മല്ലപ്പള്ളി, കോന്നി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലെ ആനിക്കാട്, കവിയൂര്‍, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങല്‍, കുന്നന്താനം, മല്ലപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെയും കോന്നി ബ്ലോക്ക് പരിധിയിലെ കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളി​െലയും സംവരണവാര്‍ഡുകളുടെ തെരഞ്ഞെടുപ്പാണ് ആദ്യദിവസം നടന്നത്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. തുടര്‍ന്ന് പട്ടികജാതി സ്ത്രീ സംവരണം, പട്ടികജാതി സംവരണം എന്നീ വാര്‍ഡുകളും നിശ്ചയിച്ചു.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്​

ആനിക്കാട്: ഒന്ന്(നല്ലൂര്‍പടവ്), മൂന്ന് (ആനിക്കാട്), നാല് (നൂറോമ്മാവ്), ആറ് (കുരുന്നംവേലി), ഏഴ് (വായ്പൂര്), 12 (പാതിക്കാട്) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, അഞ്ചാം വാര്‍ഡ് (പുന്നവേലി) -പട്ടികജാതി സ്ത്രീ സംവരണം, 10ാം വാര്‍ഡ് (പുല്ലുകുത്തി) പട്ടികജാതി സംവരണം.

കവിയൂര്‍: വാര്‍ഡ് രണ്ട് (മുണ്ടിയപ്പള്ളി), ഏഴ് (കവിയൂര്‍), എട്ട് (ഞാല്‍ഭാഗം), 11 (പടിഞ്ഞാറ്റുംശേരി), 12 (പോളച്ചിറ), 13 (മാകാട്ടിക്കവല) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, അഞ്ച്​ (കോട്ടൂര്‍) പട്ടികജാതി സ്ത്രീ സംവരണം, മൂന്ന്​ (പുന്നിലം) പട്ടികജാതി സംവരണം​.

കൊറ്റനാട് പഞ്ചായത്ത്​: ഒന്ന് (അത്യാല്‍), അഞ്ച്(കണ്ടന്‍പേരൂര്‍), എട്ട് (മഠത്തുംചാല്‍), 10 (വെള്ളയില്‍), 12(ചാലാപ്പള്ളി), 13 (പുള്ളോലി) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, നാല്​ (കരിയംപ്ലാവ്) -പട്ടികജാതി സ്ത്രീ സംവരണം, ആറ്​ (കളമ്പാല) പട്ടികജാതി സംവരണം.

കല്ലൂപ്പാറ: ഒന്ന് (ചെങ്ങരൂര്‍), മൂന്ന്(മടുക്കോലി), ആറ് (കുംഭമല), എട്ട് (മഠത്തുംഭാഗം വടക്ക്), 10 (കല്ലൂര്‍), 11(ചാക്കോഭാഗം) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, 12 (കടമാന്‍കുളം) -പട്ടികജാതി സ്ത്രീ സംവരണം, ഏഴ്​ (അമ്പാട്ടുഭാഗം) - പട്ടികജാതി സംവരണം.

കോട്ടാങ്ങല്‍: രണ്ട(ശാസ്താംകോയിക്കല്‍), അഞ്ച് (മലമ്പാറ), ആറ്(കോട്ടാങ്ങല്‍ പടിഞ്ഞാറ്), ഏഴ് (കോട്ടാങ്ങല്‍ കിഴക്ക്), എട്ട്(ചുങ്കപ്പാറ വടക്ക്), ഒമ്പത് (ചുങ്കപ്പാറ തെക്ക്), 11 (കുമ്പിളുവേലി) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, ഒന്ന്​(മേലേ പാടിമണ്‍) -പട്ടികജാതി സംവരണം.

കുന്നന്താനം: മൂന്ന് (പാലയ്ക്കത്തകിടി), അഞ്ച് (മുക്കൂര്‍), ഏഴ് (നടയ്ക്കല്‍), 11(കോലത്ത്), 13 (മൈലമണ്‍), 14 (തോട്ടപ്പടി), 15 (മാന്താനം) വാര്‍ഡുകള്‍ -സ്ത്രീസംവരണം, ഒന്ന്​ (വള്ളിക്കാട്) വാര്‍ഡ് പട്ടികജാതി സ്ത്രീ സംവരണം, നാല് ​(കാരയ്ക്കാട്) പട്ടികജാതി സംവരണം.

മല്ലപ്പള്ളി: രണ്ട് (മഞ്ഞത്താനം), മൂന്ന്(മല്ലപ്പള്ളി ടൗണ്‍), നാല് (മുട്ടത്തുമണ്‍), ഏഴ് (നാരകത്താനി), ഒമ്പത് (കിഴക്കേക്കര), 11(പുന്നമറ്റം), 14(നെല്ലിമൂട്) വാര്‍ഡുകള്‍ -സ്ത്രീ സംവരണം, 10​ (കീഴ്വായ്പൂര്​ ഈസ്​റ്റ്​) -പട്ടികജാതി സംവരണം.

കോന്നി ബ്ലോക്ക് പഞ്ചായത്ത്​

കോന്നി: മൂന്ന് (ചെങ്ങറ), നാല്(അട്ടച്ചാക്കല്‍), ഏഴ് (കൊന്നപ്പാറ), എട്ട് (പയ്യനാമണ്‍), ഒമ്പത് (പെരിഞൊട്ടയ്ക്കല്‍), 13 (വകയാര്‍), 14(മഠത്തില്‍കാവ്), 17 (മാമ്മൂട്) -സ്ത്രീ സംവരണം, ആറ്​ (അതുമ്പുംകുളം) പട്ടികജാതി സ്ത്രീ സംവരണം, 18 (ചിറ്റൂര്‍) പട്ടികജാതി സംവരണം.

അരുവാപ്പുലം: ഒന്ന് (മുളക്കൊടിത്തോട്ടം), രണ്ട് (കുമ്മണ്ണൂര്‍), അഞ്ച് (കല്ലേലി തോട്ടം), ആറ് (കല്ലേലി), എട്ട് (അതിരുങ്കല്‍), 11(ഊട്ടുപാറ), 12 (പുളിഞ്ചാണി) -സ്ത്രീ സംവരണം, ഒമ്പത്​ (മ്ലാന്തടം)പട്ടികജാതി സ്ത്രീ സംവരണം, ഏഴ് ​(മുതുപേഴുങ്കല്‍) പട്ടികജാതി സംവരണം.

മൈലപ്ര​: ഒന്ന് (പേഴുങ്കാട്), നാല് (മണ്ണാറക്കുളഞ്ഞി), അഞ്ച് (പഞ്ചായത്ത് വാര്‍ഡ്), ആറ്(കാറ്റാടി വലിയതറ), ഏഴ് (മൈലപ്ര സെന്‍ട്രല്‍), 12(പി.എച്ച്.സി സബ് സെൻറര്‍), 13 (മുള്ളന്‍കല്ല്) -സ്ത്രീ സംവരണം, 10 (കാക്കാംതുണ്ട്) -പട്ടികജാതി സംവരണം.

വള്ളിക്കോട്: ഒന്ന് (നരിയാപുരം), മൂന്ന്(കൈപ്പട്ടൂര്‍ കിഴക്ക്), ആറ് (വാഴമുട്ടം), ഏഴ് (കാഞ്ഞിരപ്പാറ), എട്ട് (കിടങ്ങേത്ത്), 10 (പൈനുമ്മൂട്), 13 (കല്ലുവിള) വാര്‍ഡുകള്‍ സ്ത്രീ സംവരണം. 14 (വയലാവടക്ക്) പട്ടികജാതി സ്ത്രീ സംവരണം, രണ്ട്​ (കൈപ്പട്ടൂര്‍) പട്ടികജാതി സംവരണം.

പ്രമാടം: മൂന്ന് (പുളിമുക്ക്), ആറ്(തെങ്ങുകാവ്), ഏഴ് (വട്ടക്കാവ്), എട്ട് (വെള്ളപ്പാറ), 10 (ഇളപ്പുപ്പാറ), 11 (കൈതക്കര), 14 (അന്തിച്ചന്ത), 15 (വി കോട്ടയം), 19 (പ്രമാടം) വാര്‍ഡുകള്‍ സ്ത്രീ സംവരണം, 17 (ളാക്കൂര്‍ പട്ടികജാതി സ്ത്രീ സംവരണം, രണ്ട്​ (പാലമറൂര്‍) പട്ടികജാതി സംവരണം.

തണ്ണിത്തോട്​: ഒന്ന് (അഞ്ചുകുഴി), രണ്ട്(പഞ്ചായത്ത്പടി), മൂന്ന് (കരിമാന്‍തോട്), അഞ്ച്(തേക്ക്തോട് സെന്‍ട്രല്‍), ഒമ്പത് (മണ്ണീറ), 11(വി.കെ പാറ), 13 (മേക്കണ്ണം) -സ്ത്രീ സംവരണം, ഏഴ്​ (പറക്കുളം) പട്ടികജാതി സംവരണം.

മലയാലപ്പുഴ​: ഏഴ് (കിഴക്കുപുറം), എട്ട്(വെട്ടൂര്‍), 10 (വടക്കുപുറം), 11(മലയാലപ്പുഴ ടൗണ്‍), 13 (ചേറാടി), 14 (കോഴികുന്നം) -സ്ത്രീ സംവരണം, 12(മലയാലപ്പുഴ താഴം) പട്ടികജാതി സ്ത്രീ സംവരണം, രണ്ട് (മുക്കുഴി) പട്ടികജാതി സംവരണം.

ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ പി.ബി. നൂഹി​െൻറ നേതൃത്വത്തിലാണ്​ നറുക്കെടുപ്പ്​ നടന്നത്​. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന നറുക്കെടുപ്പിൽ രാഷ്്​ട്രീയ പാർട്ടി പ്രതിനിധികൾ പ​ങ്കെടുത്തു.

എ.ഡി.എം അലക്സ് പി. തോമസ്, അസിസ്​റ്റൻറ്​ കലക്ടര്‍ വി. ചെല്‍സാസിനി, ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ഹരികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ഷാജി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ 10 മുതല്‍ കോയിപ്രം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളി​െലയും 11.30 മുതല്‍ പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളി​െലയും ഉച്ചക്ക്​​ 1.30 മുതല്‍ റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളി​െലയും സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta districtReservation WardLocal body Election
News Summary - Local body Election: Reservation Wards in Pathanamthitta district
Next Story