ലോക്ഡൗൺ: വ്യാജവാറ്റ് കേസിൽ റെക്കോഡിട്ട് മേയ്
text_fieldsപത്തനംതിട്ട: ലോക്ഡൗണിനെ തുടർന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജവാറ്റ് കുതിച്ചുയർന്നു. സമീപനാളുകളിൽ ഏറ്റവും കൂടുതൽകേസുകൾ രജിസ്റ്റർചെയ്തത് മേയ് മാസത്തിലാണ്. 111 ഓളം കേസുകളാണ് കഴിഞ്ഞമാസം മാത്രം രജിസ്റ്റർ ചെയ്തത്. 8,350 ലിറ്റർ കോടയും 94.5 ലിറ്റർ ചാരായവും കഴിഞ്ഞ മാസം പിടികൂടി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ് വർധിച്ച് വരികയാണിപ്പോൾ. ഒരുകുപ്പി വാറ്റുചാരായത്തിന് 1000 മുതൽ 1500 രൂപ വരെ വാങ്ങുന്നുണ്ട്. പലരും വീട്ടിൽ തെന്ന പ്രഷർ കുക്കർ ഉപയോഗിച്ച് വാറ്റു നടത്തുന്നു. മിക്കദിവസവും പരിശോധനയും നടക്കുന്നുണ്ട്. ബിവറേജ് സ്റ്റോറുകൾ തുറക്കാതായതോടെ കുടിയൻമാർ വാറ്റുകാരെ തേടിപോകുകയാണ്നാട്ടിൻപുറങ്ങളിലെല്ലാം വാറ്റ് പെരുകി. ഏറെക്കാലമായി വ്യാജവാറ്റിന് ശമനമുണ്ടായിരുന്നു.
പലർക്കും തൊഴിൽ ഇല്ലാതായതും വാറ്റിലേക്ക് തിരിയാൻ ഇടയാക്കിയിട്ടുണ്ട്. ലഹരി കൂട്ടാൻ മാരകമായ പല രാസ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. വാറ്റിനും കോട സൂക്ഷിക്കാനുമായി ഒഴിഞ്ഞ് കിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾ പോലും ഉപയോഗിക്കുന്നു. കുളനടയിൽ സ്കൂൾ ശുചിമുറിയിലാണ് കോട സൂക്ഷിച്ചത്. റാന്നി, വടശ്ശേരിക്കര, ചിറ്റാർ, ആങ്ങമൂഴി, കോന്നി തുടങ്ങിയ മലയോര മേഖലകളിലും വ്യാജ വാറ്റ് തകൃതിയാണ്. രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ച് പൊലീസ് എക്സൈസ് പരിശോധനയും നടക്കുന്നുണ്ട്. അടൂർ, പന്തളം മേഖലകളിലും വാറ്റ് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.