ലോക്സഭ തെരഞ്ഞെടുപ്പ് ബൂത്ത്തല വോട്ട് കണക്ക്; എം.പിയുടെ ബൂത്തിൽ ബി.ജെ.പിക്ക് മേൽക്കൈ
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ മുന്നണി നേതാക്കൾ വോട്ട് ചെയ്ത കേന്ദ്രങ്ങളിൽ കൗതുക കണക്കുകളാണ് പുറത്തുവരുന്നത്. മന്ത്രിയും എം.പിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ബൂത്തുകളിൽ അവർ പിന്നിലായി. ആറന്മുള നിയോജക മണ്ഡലത്തിൽ പത്തനംതിട്ട നഗരസഭാ പരിധയിലെ മുണ്ടുേകാട്ടക്കൽ എസ്.എൻ.എസ്.വി യു.പി സ്കൂളിലെ ബൂത്തിൽ നിന്നാണ് യു.ഡി.എഫിന് കൂടുതൽ ഭൂരിപക്ഷം കിട്ടിയത്. 375 വോട്ടിന്റെ ലീഡ്. യു.ഡി.എഫ് - 492. എൽ.ഡി.എഫ് -117. ബി.ജെ.പി -100. രാഷ്ടീയ പാർട്ടി നേതാക്കൾ വോട്ടുചെയ്തതിലൂടെ ശ്രദ്ധിക്കപ്പെട്ട ബൂത്തുകളിലെ വോട്ട് കണക്ക് വായിക്കാം.
- ജില്ല പഞ്ചായത്ത് പ്രസിഡന്റും സി.പിഐ നേതാവുമായ രാജി പി. രാജപ്പന്റെ കോട്ടാങ്ങൽ പഞ്ചായത്തിലെ നാലാം നമ്പർ ബുത്തിൽ ബി.ജെ.പി 178 േവാട്ട് ഭൂരിപക്ഷം നേടി. യു.ഡി.എഫ് -212. എൽ.ഡി.എഫ് -210. എൻ.ഡിഎ -390.
- മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ മുൻ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പി.ജെ. കുര്യൻ വോട്ട് ചെയ്ത 75ാം നമ്പർ ബൂത്തിൽ 290 വോട്ടുനേടിയ ആന്റോയാണ് മുന്നിൽ. എന്നാൽ, 2019 നേക്കാൾ 34 വോട്ട് ആന്റോക്ക് കുറഞ്ഞു. 242 നേടിയ തോമസ് ഐസക് രണ്ടാമനായി, 112 വോട്ടുമായി അനിൽ മൂന്നാമതെത്തി.
- സി.പിഎം ജില്ല സെക്രട്ടറി കെ.പി ഉദയഭാനും വോട്ട്െചയ്ത ഏനാദിമംഗലം പഞ്ചായത്തിലെ 149ാം ബൂത്തിൽ യു.ഡി.എഫ്ന് രണ്ട് വോട്ട് ലീഡ് കിട്ടി. യു.ഡി.എഫ് -193. എൽ.ഡി.എഫ് -191. ബി.ജെ.പി -73.
- ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ വോട്ട്ചെയ്ത തിരുവല്ലയിലെ 185ാം ബൂത്തിൽ യു.ഡി.എഫ് 200 വോട്ട് ലീഡ് നേടി.
- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ 119ാം നമ്പർ ബൂത്തിൽ 215 വോട്ടുനേടിയ ആന്റോ രണ്ടാമനായി. 285 വോട്ടുനേടിയ എൽ.ഡി.എഫാണ് മൂന്നിലെത്തിയത്. ബി.ജെ.പി.ക്ക് ഇവിടെ 128 വോട്ടുമാത്രമേ നേടാനായുള്ളൂ.
- സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ രാജു ഏബ്രഹാമിന്റെ 95ാം നമ്പർ ബൂത്തിിൽ 70 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫിനാണ്. യു.ഡി.എഫ് 225. എൽ.ഡി.എഫ് - 155. എൻ.ഡി.എ -10.
- എൽ.ഡി.എഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല വോട്ട് ചെയ്ത കല്ലൂപ്പാറ പഞ്ചായത്തിലെ 48ാം നമ്പർ ബൂത്തിൽ ആന്റോ ആന്റണിക്ക് 230 വോട്ട് ഭുരിപക്ഷം കിട്ടി.
- യു.ഡി.എഫ് ജില്ല ചെയർമാൻ വർഗീസ് മാമൻ വോട്ട് ചെയ്ത കുളക്കാട് റെജിനാമുണ്ടി സ്കൂളിലെ 119ാം ബൂത്തിൽ ആന്റോക്ക് 163 വോട്ട് ഭൂരിപക്ഷംകിട്ടി.
- കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ അടൂർ മണ്ഡലത്തിലെ 165ാം നമ്പർ ബൂത്തിൽ യുഡിഎഫിന് 149 വോട്ടിന്റെ ഭൂരിപക്ഷംകിട്ടി. ആന്റോ ആന്റണി- 224. തോമസ് ഐസക്ക് 74 വോട്ട് നേടി മൂന്നാംസ്ഥാനത്തായി. അനിൽ കെ. ആന്റണി 75 വോട്ട് നേടി രണ്ടാംസ്ഥാനത്ത്.
- സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗമായ പി.ബി ഹർഷകുമാറിന്റെ 125ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫിന് 101 വോട്ടിന്റെ ഭൂരിപക്ഷം. എൽ.ഡി.എഫ് - 320. യു.ഡി.എഫ്- 122. എൻ.ഡി.എ- 219.
- ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ വോട്ട്ചെയ്ത പത്തനംതിട്ട ചുട്ടിപ്പാറ സ്കൂളിലെ 236ാം നമ്പർബൂത്തിൽ ബി.ജെ.പിയാണ് മുന്നിൽ. യു.ഡിഎഫ് - 226. എൽ.ഡി.എഫ്- 86. ബി.ജെ.പി - 205.
- 2019ലെ തെരഞ്ഞെടുപ്പിലും ചുട്ടിപ്പാറ ബൂത്തിൽ ബി.െജപിയായിരുന്നു മുന്നിൽ .
- ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റും ഡി.സിസി സെക്രട്ടറിയുമായ ജോൺസൺ വിളവിനാലിന്റെ 202ംാനമ്പർപുത്തൻപീടിക എംഎസ്സി എൽപി സ്ൂകൾ ബൂത്തിൽ യുഡിഎഫിന് 452. എൽഡി.എഫ്- 219. എൻ.ഡിഎ- 126.
- സിപിഐ മുൻ ജില്ല സെക്രട്ടറി എ.പി ജയൻ വോട്ട്ചെയ്ത 109ാം ബൂത്തിൽ ആന്റോക്ക് 40 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. യു.ഡി.എഫ്- 333.എൽ.ഡി.എഫ് - 293. എൻ.ഡി.എ- 215.
- സിപിഐ പ്രതിനിധിയായ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വോട്ട് ചെയ്ത170ാം ബൂത്തിൽ യുഡിഎഫിന് 134 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫ് - 239. എൽ.ഡി.എഫ്- 105. എൻ.ഡി.എ- 57.
- സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജുവിന്റെ 179ാം ബൂത്തിൽ 102 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് കിട്ടി. ആന്റോ- 237. ഐസക്ക്- 339. അനിൽ- 129.
- മുൻ എം.എൽ.എമാരായ എ.പത്മകുമാർ (സി.പി.എം), കെ. ശിവദാസൻ നായർ (കോൺഗ്രസ് ) എന്നിവർ വോട്ട് ചെയ്തആറന്മുളയിലെ 85ാം നമ്പർ ബൂത്തിൽ ബി.ജെ.പി ഞെട്ടിപ്പിക്കുന്ന ഭൂരിപക്ഷമാണ് നേടിയത്. 213 വോട്ടിന്റെ ഭൂരിപക്ഷം. ബിജെ.പിക്ക് 316 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് 103, എൽ.ഡി.എഫ്91 എന്നിങ്ങനെയാണ്.
- എഐസിസി അംഗവും മുൻ എം.എൽ.എയുമായ മാലേത്ത് സരളാദേവിയുടെ 89ാം നമ്പർ ബൂത്തിൽ ആന്റോ ആൻറണി മൂന്നാമസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബി.ജെ.പിക്ക് 24 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. യു.ഡി.എഫ് -142. എൽഡി.എഫ് - 147. എൻ.ഡി.എ- 171.
- കേരളാ കോൺഗ്രസ് വൈസ് ചെയമാനും മുൻ എം.എൽഎയുമായ ജോസഫ് എം പുതുശ്ശേരിയുടെ പുതുശേരി എംജിഡി ഹൈസ്കൂളിലെ 48ാം നമ്പർ ബൂത്തിൽ 230 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് നേടി.യു.ഡി.എഫ്- 411. എൽ.ഡി.എഫ് 181. എൻ.ഡി.എ- 62.
- കെ.പി.സിസി സെക്രട്ടറി റിങ്കു ചെറിയാന്റെ റാന്നിയിലെ 72ാം നമ്പർ ബൂത്തിൽ 232 വോട്ടിന്റെ ഭൂരിപക്ഷം ആന്റോ ആന്റണിക്കാണ്. യു.ഡി.എഫ് - 417. എൽ.ഡി.എഫ് - 185. എൻ.ഡി.എ- 53.
- കെ.പി.സിസി സെക്രട്ടറി അനീഷിന്റെ ആറന്മുള മണ്ഡലത്തിലെ 25ാം നമ്പർ ബൂത്തിൽ ആന്റോയുടെ ഭൂരിപക്ഷം 169. യു.ഡി.എഫ് - 329. എൽ.ഡി.എഫ് - 160. എൻ.ഡി.എ- 130.
- ഡി.സിസി ൈവസ് പ്രസിഡന്റ് റോബിൻ പീറ്ററിന്റെ പ്രമാടം പഞ്ചായത്ത് 95ാം നമ്പർ ബൂത്തിൽ തോമസ് ഐസക്ക് 137 വോട്ടിന്റെ ഭൂരിപക്ഷം നേടി. യു.ഡിഎഫ് - 187. എൽ.ഡി.എഫ് - 324. എൻ.ഡി.എ- 150.
- കോൺഗ്രസ് നേതാവ് ജോർജ് മാമ്മൻ കോണ്ടൂരിന്റെ ബൂത്തിൽ ആന്റോ ആന്റണിക്ക് 77 വോട്ട് ലീഡുണ്ട്. യു.ഡി.എഫ് 301, എൽ.ഡി.എഫ് - 159. എൻ.ഡി.എ- 224.
- ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി. എ സൂരജിന്റെ അരുവാപ്പുലം പഞ്ചായത്തിലെ 194ാം നമ്പർ ബൂത്തിൽ എൻ.ഡി.എക്ക് 66 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. ബി.ജെ.പി - 300. യു.ഡി.എഫ്- 234. എൽ.ഡി.എഫ് - 152.
- ബി.ജെ.പി നേതാവ് വിക്ടർ ടി. തോമസിന്റെ കോഴഞ്ചേരി പഞ്ചായത്തിലെ 70ാം നമ്പർ ബൂത്തിൽ ആന്റോ 253 വോട്ട് ഭൂരിപക്ഷം നേടി. യു.ഡി.എഫ് - 425. എൽ.ഡി.എഫ് -137. എൻ.ഡി.എ- 172.
- ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്റെ പന്തളംനഗരസഭയിലെ14ാം നമ്പർബൂത്തിൽ യുഡിഎഫിന് 191 വോട്ടിന്റെ ഭൂരിപക്ഷം. യു.ഡി.എഫ് - 388. എൽ.ഡി.എഫ് 197. എൻ.ഡി.എ- 134.
- ബി.ജെ.പി സംസ്ഥാന സെൽ കോ- ഓർഡിനേറ്റർ അശോകൻ കുളനടയുടെ ബൂത്തിൽ എൻ.ഡി.എക്ക് 68 വോട്ട് ഭൂരിപക്ഷമുണ്ട്. എൻ.ഡി.എ-355. യു.ഡി.എഫ് - 287. എൽ.ഡി.എഫ് - 125.
- അടുത്തിടെ സി.പി.എമ്മിൽ ചേർന്ന ഡി.സിസി മുൻ പ്രസിഡന്റ് ബാബു ജോർജിന്റെ കലഞ്ഞൂർ പഞ്ചായത്തിലെ 164ാം നമ്പർബൂത്തിൽ തോമസ് ഐസക്കിനാണ് ഭൂരിപക്ഷം. എൽ.ഡി.എഫ് -237. യു.ഡിഎഫ് - 155. എൻ.ഡി.എ- 138.
- ആരോഗ്യ മന്ത്രി വീണ ജോർജ് വോട്ട്ചെയ്ത പത്തനംതിട്ട ആനപ്പാറ ഗവ.എൽ.പി സ്കൂളിൽ (ബൂത്ത് - 238) യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് 151വോട്ടിന്റെ ഭൂരിപക്ഷം.ആന്റോക്ക് ഇവിടെ 440 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. തോമസ് െഎസക്കിന് കിട്ടിയത് 289. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണിക്ക് 46 വോട്ട് കിട്ടി. 2019-ൽ എൽ.ഡി.എഫ്. സ്ഥാനാർഥിയും എം.എൽ.എ. യുമായിരുന്ന വീണാ ജോർജ് സ്വന്തം ബൂത്തിൽ രണ്ടാംസ്ഥാനത്തേക്ക് പോയിരുന്നു. ആന്റോ 467 നേടിയപ്പോൾ 348 വോട്ടുമായി വീണ രണ്ടാംസ്ഥാനക്കാരിയായിരുന്നു.
- നാലാംവട്ടവും ജയിച്ച് കയറിയ ആന്റോ ആന്റണി വോട്ട് ചെയ്ത പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിലെ 231ാം നമ്പർ ബൂത്തിൽ ബി.ജെ.പി സ്ഥാനാർഥി അനിൽ കെ ആന്റണിയാണ് മുന്നിൽ. അനിലിന് 215 വോട്ട്. ആന്റോ ആന്റണി- 127. തോമസ് ഐസക്ക് - 108. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബി.ജെ.പിയായിരുന്നു മുന്നിൽ. അന്ന് കെ. സുരേന്ദ്രൻ 287 വോട്ട് നേടിയിരുന്നു.
- ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വോട്ടുചെയ്ത അടൂരിലെ 138-ാം നമ്പർ ബൂത്തിൽ എൽ.ഡി.എഫ് മൂന്നാമതായി. ആന്റോ ആന്റണിക്കാണ് മുൻതൂക്കം. 220 വോട്ടാണ് ആന്റോ നേടിയത്. തൊട്ടുപിന്നിൽ 169 വോട്ടുമായി അനിൽ കെ.ആന്റണിയാണ്. 78 വോട്ടുമാത്രമേ തോമസ് ഐസക്കിന് നേടാനായുള്ളൂ.
- പ്രമോദ് നാരായണൻ എം.എൽ.എയുടെ റാന്നി 163ാം നമ്പർ ബൂത്തിൽ ആന്റോക്ക് ആറ് വോട്ടിന്റെ ലീഡ്. യു.ഡി.എഫ് 183. എൽ.ഡി.എഫ് 177. എൻ.ഡി.എ 154.
- മാത്യൂ ടി തോമസ് എം.എൽ.എയുടെ ബൂത്തായ തിരുവല്ല വാരിക്കാട് എസ്ഡിഎ സ്കൂൾ 91ാം ബൂത്തിൽ ആന്റോക്ക് 15 വോട്ടിന്റെ ലീഡ്.
- കെ.യു ജനീഷ് കുമാർ എം.എൽ.എയുടെ 61ാം നമ്പർബൂത്തിൽ എൽ.ഡി.എഫിന് 59 വോട്ട് ഭൂരിപക്ഷം. തോമസ് ഐസക്കിന് 350. ആന്റോ ആന്റണി -291. അനിൽ കെ.ആ്ന്റണി -152.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.