പ്രചാരണം കടുക്കുമ്പോള്‍ ചെലവും കൂടും...
text_fieldsപത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ ചെലവുകള്‍ നിസാരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് എ.സിയുള്ള ഓഡിറ്റോറിയം ഉപയോഗിക്കുന്നതിന് പ്രതിദിനം 40,000 രൂപയും നോണ്‍ എ.സിയാണെങ്കില്‍ 20,000 രൂപ ചെലവാകും.
എയര്‍ കൂളറിന് 650 രൂപയും അധിക ദിവസത്തിന് 100 രൂപ വീതമാണ്. പെഡസ്ട്രിയല്‍ ഫാനിന് 105.61 രൂപയും അധിക ദിവസത്തിന് 6.67 രൂപയും കണക്കാക്കും. പ്രചാരണത്തോടനുബന്ധിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 20 പേര്‍ക്കുള്ള സ്റ്റേജിന് 11,000 രൂപയും 15 പേര്‍ക്ക് 9,000 രൂപയും ഏഴ് പേര്‍ക്കാണെങ്കില്‍ 6,000 രൂപയുമാണ്.
പ്രാസംഗികര്‍ ഉപയോഗിക്കുന്ന പോഡിയത്തിന് 350 രൂപയും കസേരക്ക് എട്ടു രൂപയും മരക്കസേരയാണെങ്കില്‍ 30 രൂപയുമാണ്. ലൈറ്റ് ആന്‍ഡ് സൗണ്ടിന് പ്രതിദിനം 3,000 രൂപയും യോഗസ്ഥലത്തു ഒരു ട്യൂബ് ലൈറ്റ് ഉപയോഗിക്കുമ്പോള്‍ 25 രൂപ വീതവും അധിക ദിവസത്തിന് രണ്ട് രൂപയും കണക്കാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരോ ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പിക്ക് 40 രൂപയും, മുഖംമൂടി, മാസ്ക്ക് എന്നിവക്ക് 35 രൂപയുമാകും.
സ്ഥാനാര്‍ഥിയുടെ പേര് മാത്രമുള്ള ടീഷര്‍ട്ടിന് 45 രൂപയും പേരും ചിഹ്നവുമുള്ള ടീഷര്‍ട്ടിന് 150 രൂപയുമാണ്. സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ സ്റ്റിക്കര്‍ പതിച്ച കുടക്ക് 130 രൂപയാണ്. പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളുടെ ചെലവുകളും സ്ഥാനാര്‍ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.