ലോക്സഭ തെരഞ്ഞെടുപ്പ്; കളര്‍ഫുള്ളാക്കാൻ അണിയറയിൽ തയാറെടുപ്പ്
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം കളര്‍ഫുള്ളാക്കാനായി പാർട്ടികൾ അണിയറയിൽ തയ്യാറെടുക്കുന്നു. പ്രചാരണം കൊഴുപ്പിക്കാൻ സകല തന്ത്രങ്ങളും വരുംദിവസങ്ങളിൽ പുറത്തെടുക്കും. ഇതിനായി ഹൈടെക് പ്രചാരണം തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. വലിയ തുക മുടക്കിയാൽ മാത്രമേ പ്രചാരണം കൊഴുപ്പിക്കാനാകൂ. ഇക്കാര്യത്തിൽ എൽ.ഡി. എഫും എൻ.ഡി.എയുമാണ് മുന്നിട്ടു നിൽക്കുന്നത്.
ചട്ടം ലംഘിച്ചാൽ പിടിച്ചെടുക്കും
തെരഞ്ഞെടുപ്പ് പ്രചരണം ചട്ടങ്ങള്‍ ലംഘിച്ചാൽ വരും ദിവസങ്ങളിൽ ഇവയെല്ലാം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി നടപടി സ്വീകരിക്കും. വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് തുടങ്ങിയവ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും ചുവര് എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല.
നിറഞ്ഞ് മൾട്ടി കളർ പോസ്റ്ററുകൾ
മൂന്ന് മുന്നണികളുടെയും സ്ഥാനാർഥിയുടെ ചിത്രമുള്ള ആദ്യഘട്ട പോസ്റ്റർ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. വോട്ടർമാരെ ആകർഷിക്കുംവിധമുള്ള മൾട്ടി കളർ പോസ്റ്ററുകളാണ് നിറഞ്ഞിട്ടുള്ളത്. ഇനിയും പല പോസുകളിലുള്ള പോസ്റ്ററുകളുടെ അച്ചടി പുരോഗമിക്കുന്നു. കൂടുതലും തമിഴ്നാട്ടിലാണ് അച്ചടിക്കുന്നത്. ഫ്ലക്സുകളും സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. പാരഡി പാട്ടുകളുടെ റിക്കാഡിംഗും സ്റ്റുഡിയോകളിൽ നടക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മാത്രമേ കളം ചൂടുപിടിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.