തിരിഞ്ഞുനോക്കുമ്പോൾ...പത്തനംതിട്ട @ 2024
text_fieldsപത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പും മലയാലപ്പുഴ സ്വദേശിയായ കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണം ഉൾപ്പെടെ ജില്ലയിൽ വാർത്തകളിൽ ഇടംപിടിച്ച വർഷമാണ് കടന്നുപോകുന്നത്. ജില്ലയിലെ റോഡുകൾ അപകട നിഴലിൽ നിരവധി ജീവനുകൾ കവർന്നവർഷം കൂടിയാണ് 2024.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ ഒഴിഞ്ഞ ദിവസം വിരലിൽ എണ്ണാവുന്നവ മാത്രം. പോയ വർഷത്തിൽ 15ൽ അധികം ജീവനുകളാണ് ഇവിടെ കൊഴിഞ്ഞത്. വികസനത്തിൽ എടുത്തുപറയത്തക്കതൊന്നും ജില്ലയിലേക്ക് കടന്നുവരാത്ത വർഷം കൂടിയാണിത്. പല വികസന പദ്ധതികളും ഇഴഞ്ഞ് നീങ്ങുകയാണ്. 2024ലെ പ്രധാന സംഭവങ്ങളിലൂടെ ഒരിക്കൽകൂടി കണ്ണോടിക്കാം.
ജനുവരി
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിങ് നിലം പതിച്ചു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
തിരുവല്ല-കുമ്പഴ റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അപകട മേഖല
മോഷണശ്രമത്തിനിടെ 2023 ഡിസംബർ 30ന് പത്തനംതിട്ട മൈലപ്രയിൽ പുതുവേലിൽ സ്റ്റോഴ്സ് ഉടമ ജോർജ് ഉണ്ണൂണ്ണിയെ (73) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരായ രണ്ടുപേരും മൂന്ന് തമിഴ്നാട്ടുകാരും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ.
ഫെബ്രുവരി
വിവിധ സഹകരണ ബാങ്കുകളുടെയും ജില്ല പഞ്ചായത്തിന്റെയും ഓഡിറ്റ് റിപ്പോർട്ടുകൾ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നു
റാന്നി പമ്പാ നദിയിൽ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു
എൽ.ഡി.എഫ് ധാരണ പ്രകാരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിഞ്ഞു
പുല്ലാട്ട് 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് (ജി ആൻഡ് ജി ധനകാര്യ സ്ഥാപനം)
ലോക്സഭ തെരഞ്ഞെടുപ്പ് ജോലിക്ക് ഭരണാനുകൂല ഉദ്യോഗസ്ഥരെന്ന്: എ.ഡി.എമ്മിന്റെ ഉത്തരവിൽ വിവാദം
ഏഴംകുളം ദേവീക്ഷേത്രത്തിൽ തൂക്കത്തിനിടെ കൈക്കുഞ്ഞ് താഴെ വീണു. ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തു.
പരുമലയിൽ ചായകടക്കാരന്റെ മർദനത്തിൽ പരിക്കേറ്റ വെൺമണി സ്വദേശി മരിച്ചു
ചികിത്സാ പിഴവെന്ന ആരോപണം ഉയർന്ന അഞ്ചര വയസ്സുകാരന്റെ മരണത്തിൽ റാന്നിയിൽ ദിവസങ്ങൾ നീണ്ട പ്രതിഷേധം
മാർച്ച്
ഭരണകക്ഷി നേതാക്കളുടെ ഭീഷണിയിൽ കടമ്പനാട് വില്ലേജ് ഓഫിസർ ദലിത് വിഭാഗത്തിൽപെട്ട മനോജ് ആത്മഹത്യ ചെയ്തത് വൻ വിവാദം
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ സർപ്രൈസ് സ്ഥാനാർഥിയായി തലമുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി വന്നതോടെ ബി.ജെ.പിയിൽ പൊട്ടിത്തെറി
ലോക്സഭ തെരഞ്ഞെടുപ്പിൽ നിലവിലെ എം.പി ആന്റോ ആന്റണിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു
ആങ്ങമുഴിയിൽ പാറക്കൂട്ടം വീടിന് മേൽ പതിച്ച് അടുക്കളയിൽ നിന്ന വീട്ടമ്മ പത്മകുമാരി മരിച്ചു
പത്തനംതിട്ട കോഓപറേറ്റിവ് കോളജ് ചരിത്രമായതോടെ ജീവനക്കാർ പെരുവഴിയിലായി
പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടിയിൽ; എൻ.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
ജില്ല പഞ്ചായത്തിൽ 29 കോടിയുടെ ഗ്രാന്റ് നഷ്ടം ‘മാധ്യമം’ വാർത്തയായി.
ഏഴകുളം പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി കാമുകനും സുഹൃത്തായ അധ്യാപികയും മരിച്ചു
ഏപ്രിൽ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പത്തനംതിട്ടയിൽ എത്തി.
ഏപ്രിൽ 26ന് നടന്ന വോട്ടെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ പോളിൽ ബൂത്തിലേക്ക് നീങ്ങി. ആകെ 14.29 ലക്ഷം വോട്ടർമാർ. വോട്ടിങ് ശതമാനം 63.37ശതമാനം. കാഞ്ഞിരപ്പളളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനത്തിൽ വൻ ഇടിവുണ്ടായി.
പമ്പാവാലി തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ ബിജുവിന് ജീവൻ നഷ്ടപ്പെട്ടു.
മേയ്
ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ പെട്ടിയിലായ മാസം കണക്കുകൂട്ടലുകൾക്കൊപ്പം മുന്നണി അവകാശ വാദങ്ങളുടേതും ആയിരുന്നു
ആരാധകരുടെ പ്രിയപ്പെട്ട ആനയായിരുന്ന കോടനാട് നീലകണ്ഠൻ ചെരിഞ്ഞു
കൃഷിതൂത്തെറിഞ്ഞ് കൊടുംവേനൽ; 82ലക്ഷം രൂപയുടെ നഷ്ടം
പ്ലസ് വൺ സീറ്റുകളിൽ ജില്ലയിൽ സംതൃപ്തി. ആകെ സീറ്റുകൾ 14,702.
നിക്ഷേപ തട്ടിപ്പിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന മുൻ ട്രഷററും പ്രമുഖ വസ്ത്രവ്യാപാരിയുമായ എൻ.എം. രാജുവും കുടുംബവും അറസ്റ്റിലായി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകൻ ബിഷപ് കെ.പി. യോഹന്നാന് അമേരിക്കയിലുണ്ടായ വാഹന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു.
ജൂൺ
പത്തനംതിട്ട ലോക്സഭ മണ്ഡലം പ്രതിനിധിയായി കോൺഗ്രസിലെ ആന്റോ ആന്റണി നാലാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.
കുവെത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ ജില്ലയിൽനിന്നുള്ള ഏഴ് പേര് ഉൾപ്പെടെയുള്ളവർക്ക് ജീവൻ നഷ്ടപ്പെട്ടു
തിരുവല്ല നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം; യു.ഡി.എഫിൽ പൊട്ടിത്തെറി
ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കൊടുമണ്ണിലെ കെട്ടിടത്തിന് മുന്നിൽ ഓട തർക്കം സി.പി.എം-കോൺഗ്രസ് ഏറ്റുമുട്ടലായി വളർന്നു.
അഭിമാനമായി പൊലീസ് സംഘം; തിരുവല്ലയിൽനിന്ന് കാണാതായ 15 കാരനെ ചെന്നൈയിൽ കണ്ടെത്തി
ജൂലൈ
ആരോഗ്യമന്ത്രിയുടെ മണ്ഡലമായ പത്തനംതിട്ടയിലെ ഗവ. നഴ്സിങ് കോളജിന് അംഗീകാരം നഷ്ടപ്പെട്ടതോടെ വിദ്യാർഥികൾ ആശങ്കയിലായി
പത്തനംതിട്ടയിൽ കാപ്പക്കേസ് പ്രതിക്ക് സി.പി.എമ്മിൽ അംഗത്വം നൽകിയത് വൻ രാഷ്ട്രീയ വിവാദമായി.
99ലെ പ്രളയ സ്മരണയിൽ ജില്ല എന്ന തലക്കെട്ടിൽ അന്നത്തെ അനുഭവങ്ങൾ പ്രസിദ്ധീകരിച്ചത് വേറിട്ടുനിന്നു
ചുവപ്പുനാടകൾ അഴിഞ്ഞ് കായിക താരം ടിയാനക്ക് ജോലി ലഭിച്ചത് വാർത്തയായി.
ആഗസ്റ്റ്
വയനാട് ഉരുൾ ദുരന്തമുണ്ടായ സാഹചര്യത്തിൽ ജില്ലയിൽനിന്ന് സഹായ പ്രവഹിച്ചു
വയനാട് ഉരുൾ ദുരന്ത സാഹചര്യത്തിൽ പത്തനംതിട്ടയിലെ ക്വാറികൾ, പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ടുകൾ ഭീഷണിയായതും മാധ്യമം വാർത്തയായത് ചർച്ചയായി.
പന്നിക്കെണിയിൽനിന്ന് വൈദ്യുതാഘാതമേറ്റ് പന്തളം കുരമ്പാലയിൽ രണ്ട് കർഷകർ മരിച്ചു
കേന്ദ്രസർക്കാറിന്റെ പ്രത്യേക താൽപര്യത്തിൽ ചെങ്ങന്നൂർ- പമ്പ റെയിൽ പാതക്ക് സാധ്യത തെളിഞ്ഞു
മണിയാർ ജലവൈദ്യുതി പദ്ധതി കരാർ കഴിയുന്നതോടെ ഉടമസ്ഥതയിൽ അവ്യക്തത മാധ്യമം പുറത്തെത്തിച്ചു.
വൈദ്യുതി വിച്ഛേദിക്കരുതെന്ന് മെയിൻ സ്വിച്ചിൽ അഭ്യർഥന എഴുതിവെച്ച സ്കൂൾ കുട്ടിയുടെ വീട്ടിലേക്ക് സഹായപ്രവാഹം
കല്ലൂപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 54 പേർക്ക് പരിക്ക്.
സെപ്റ്റംബർ
ആറന്മുള ഉത്രട്ടാതി ജലമേളയിൽ വിവിധ കരക്കാർ വാടക തുഴച്ചിലുകാരെ എത്തിച്ചതിന് ചെലവായത് 1. 50 കോടിയെന്ന വാർത്ത ഏറെ ചർച്ചയായി.
അംഗീകാരം നഷ്ടപ്പെട്ട പത്തനംതിട്ട നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ കാസർകോടിന് സ്ഥലം മാറ്റി
സംസ്ഥാന അധ്യാപക അവാർഡിന് ജില്ലയിൽനിന്ന് എൽ.പി വിഭാഗത്തിൽ ഫിലിപ്പ് ജോർജും യു.പിയിൽ കെ.എസ്. ജയരാജും അർഹരായി.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം അടൂരിൽ നടന്നെങ്കിലും ഗ്രൂപ്പ് പോരുകളെ തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നില്ല.
അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിുഷധിച്ച് കോന്നി ഫുഡ് ടെക്നോളജി കോളജിൽ വിദ്യാർഥി സമരം
ഒക്ടോബർ
56 വർഷം മുമ്പ് ഹിമാചലിലെ റോത്തങ് പാസിൽ സൈനിക വിമാനം തകർന്ന് കാണാതായ ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ഉൾപ്പെടെ നാല് മൃതദേഹങ്ങൾ കണ്ടെത്തി
മലയാലപ്പുഴ സ്വദേശിയായ കണ്ണൂർ അഡീ. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു.
ഭീതി പരത്തി വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതിനിടെ കൂടലിൽ പുലി കെണിയിൽ കുടുങ്ങി
പീഡനക്കേസ് പ്രതി പ്രതിനിധി; സി.പി.എം തിരുവല്ല ലോക്കൽ സമ്മേളനത്തിൽ പ്രതിഷേധം
നവംബർ
ജില്ലക്ക് 43ാം പിറന്നാൾ
ഏനാത്ത് കല്ലടയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
കുമ്പഴയിൽ അഞ്ചുവയസ്സുകാരി തമിഴ്ബാലികയെ പീഡിപ്പിച്ച് കൊന്ന രണ്ടാനച്ഛന് വധശിക്ഷ
മൂന്ന് ദിവസം നീണ്ട പ്രഥമ പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജനത്തിരക്ക്.
സഹപാഠികളുടെ മാനസിക പീഡനത്തിൽ ചുട്ടിപ്പാറയിൽ തിരുവനന്തപുരം സ്വദേശിനിയായ ബി.എസ്സി നഴ്സിങ് വിദ്യസ്ഥിനി അമ്മു ആത്മഹത്യ ചെയ്തു. നാലു സഹപാഠികൾ അറസ്റ്റിൽ. പ്രൻസിപ്പലിനെ സ്ഥലം മാറ്റി.
കോൺഗ്രസ് നേതാവ് സതീഷ് ചാത്തങ്കരി അന്തരിച്ചു
ഡിസംബർ
അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കുന്നതിന് തലേന്ന് പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണസമിതി രാജിവെച്ചു. 15 ദിവസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ബി.ജെ.പി അധികാരംപിടിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽപെട്ടയാളെ ചെയർമാനാക്കി ഒത്തുതീർപ്പ്. വിമത കൗൺസിലർ പ്രഭയെ തിരിച്ചെടുത്തു.
എ.ഡി.എം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സീനിയർ സൂപ്രണ്ടായി പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലം മാറ്റം. കോന്നി തഹസിൽദാറായിരുന്ന അവരുടെ അഭ്യർഥനയെ തുടർന്നാണ് നടപടി.
പുല്ലാട് കെ.എസ്.ആർ.ടിസി ബസ് ഇടിച്ച് കാർ യാത്രികരായ ദമ്പതികൾ മരിച്ചു
ആദിവാസി യുവതി ആശുപത്രിലേക്കുള്ള യാത്രായിൽ വനമധ്യത്തിൽ ജീപ്പിൽ ആൺകുഞ്ഞിന് ജന്മം നൽകി.
കുമ്പനാട് കരോൾ സംഘത്തിന് നേരെ ആക്രമണം
സി.പി.എം ജില്ല സെക്രട്ടറിയായി കാൽനൂറ്റാണ്ട് റാന്നി എം.എൽ.എയായിരുന്ന രാജു ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു പ്രാവശ്യം സെക്രട്ടറിയായിരുന്ന കെ.പി. ഉദയഭാനു സ്ഥാനം ഒഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.