2021ൽ പത്തനംതിട്ട ജില്ലയിലുണ്ടായത് വലിയ രാഷ്ട്രീയമാറ്റം
text_fieldsജില്ലക്ക് ഒരുപിടി നേട്ടങ്ങളുണ്ടാക്കിയ വർഷം പടിയിറങ്ങുകയാണ്. കോവിഡ് അതിെൻറ മൂർധന്യത്തിൽ കത്തിനിന്ന 2021 ഒരുപാട് വേർപാടുകൾക്കും സാക്ഷിയായി. മഹാമാരിക്കെതിരായ പോരാട്ടം മറ്റൊരുവർഷത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്. ജില്ലയുടെ സാമൂഹിക-രാഷ്്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ഒരുവർഷത്തെ സംഭവ വികാസങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് തിരനോട്ടത്തിലൂടെ....
പത്തനംതിട്ട: 2021ൽ ജില്ലയിലുണ്ടായത് വലിയ രാഷ്ട്രീയമാറ്റം. യു.ഡി.എഫിെൻറ തട്ടകമെന്നറിയെപ്പട്ടിരുന്ന ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളും സഹകരണ സ്ഥാപനങ്ങളും ചുവപ്പണിയുന്നതിന് 2021 സാക്ഷ്യംവഹിച്ചു.
നിയമസഭ തെഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫ് ൈകയടക്കി. ജില്ലയിൽ യു.ഡി.എഫിെൻറ ഉറച്ച കോട്ടയെന്നറിയെപ്പട്ട ഇരവിപേരൂർ സർവിസ് സകഹകരണ ബാങ്ക് ഭരണസമിതിയും എൽ.ഡി.എഫ് കൈക്കലാക്കി. മറ്റിടങ്ങളിൽ ചെറുതും വലുതുമായ സഹകരണ സ്ഥാപനങ്ങളും ഒന്നൊന്നായി എൽ.ഡി.എഫ് ൈകയടക്കുന്നതും ജില്ല കണ്ടു.
നിയമസഭ തെരെഞ്ഞടുപ്പിൽ വൻ നേട്ടം പ്രതീക്ഷിച്ച യു.ഡി.എഫ് പാടെ അടിപതറി വീഴുന്നതാണ് കണ്ടത്. ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി വീണാ ജോർജ് ഏറ്റവും മുന്നിലെത്തി. 19,003 വോട്ടുകളുടെ ഭൂരിപക്ഷമാണ് വീണക്ക് ലഭിച്ചത്. കഴിഞ്ഞതവണ ഭൂരിപക്ഷം 7646 വോട്ടുകൾ ആയിരുന്നു. റാന്നിയെന്നാൽ രാജു എബ്രഹാം എന്ന പല്ലവിക്കും മാറ്റംവന്നു. ഭൂരിപക്ഷം കുറെഞ്ഞങ്കിലും റാന്നി എൽ.എഡി.എഫിെൻറ കേരള കോൺഗ്രസ് സ്ഥാനാർഥി അഡ്വ. പ്രമോദ് നാരായണൻ സ്വന്തമാക്കി. 1285 വോട്ടാണ് ഭൂരിപക്ഷം. അടൂരിൽ അജയ്യനായി നിന്ന ചിറ്റയം ഗോപകുമാറിെൻറ ഭൂരിപക്ഷം ഇത്തവണ വലിയതോതിൽ കുറഞ്ഞു.
2919 വോട്ട് മാത്രമാണ് ഭൂരിപക്ഷം നേടാനായത്. തിരുവല്ലയിൽ അഡ്വ. മാത്യു ടി.തോമസിന് ഭൂരിപക്ഷം 11,421 വോട്ടായി വർധിച്ചു. കഴിഞ്ഞതവണ 8282 വോട്ടിെൻറ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കോന്നി നിയോജകമണ്ഡലത്തിൽ അഡ്വ. കെ.യു. ജനീഷ് കുമാര്‍ 8508 വോട്ട് ഭൂരിപക്ഷം നേടി. കഴിഞ്ഞതവണ 9353 ആയിരുന്നു ഭൂരിപക്ഷം. കേരള കോൺഗ്രസിെൻറ ചുവടുമാറ്റമാണ് ജില്ലയിൽ എൽ.ഡി.എഫിന് ഇത്രത്തോളം വലിയ നേട്ടം കൊയ്യാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാഷ്്ട്രീയ കൊലയിൽ വിറങ്ങലിച്ച്
സി.പി.എം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപിെൻറ കൊലപാതകം ജില്ലയെ നടുക്കിയ സംഭവമായിരുന്നു. രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും ചെറുപ്പക്കാരിയായ ഭാര്യയെയും അനാഥമാക്കിയ സംഭവം ഡിസംബർ രണ്ടിനാണ് നടന്നത്. വ്യക്തി വൈരാഗ്യമായിരുന്നു കൊലക്ക് കാരണമെന്ന് പ്രതികൾ പറയുേമ്പാൾ ഇതൊരു രാഷ്്ട്രീയ കൊലപാതകമെന്ന നിലപാടിലാണ് സി.പി.എം. കൊലപാതകത്തിന് കൃത്യമായ മുന്നൊരുക്കം നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
ജില്ലക്ക് ആദ്യമായി വനിത മന്ത്രി
രണ്ടാംതവണയും ആറന്മുള നിയമസഭ മണ്ഡലത്തില്‍നിന്ന് വിജയിച്ച വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയായി മേയ് 20ന് സത്യപ്രതിഞ്ജ ചെയ്ത് ചുമലയേറ്റു.
ജില്ലക്ക് ആദ്യമായാണ് വനിത മന്ത്രിയെ ലഭിച്ചത്. ആറന്മുള മണ്ഡലത്തില്‍ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ഭേദമില്ലാതെ ജനപിന്തുണ വീണക്ക് നേടിക്കൊടുത്തു.
45 കാരിയായ വീണാ ജോര്‍ജ് എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. 2016 മുതല്‍ ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്്റ്റം
ഇന്ത്യയിലെ ക്രിസ്തീയ സഭ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ടസ്ഥാനത്തിരുന്ന മാര്‍ത്തോമ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്്റ്റം വലിയ മെത്രാപ്പൊലീത്ത മേയ് അഞ്ചിന് നിര്യാതനായി. 103 വയസ്സുണ്ടായിരുന്നു.
വർധക്യസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിലായിരുന്നു. വലിയ ഒരു മനുഷ്യ സ്നേഹിയെയാണ് സമൂഹത്തിന് നഷ്്ടമായത്.
ളാഹ ഗോപാലൻ
ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ സെപ്റ്റംബർ 22ന് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആദിവാസി - ദലിത് വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ളാഹ ഗോപാലൻ ഏറെ ശ്രദ്ധനേടിയിരുന്നു. ആദിവാസി -ദലിത് ഭൂമി വിഷയം മുൻനിർത്തി പ്രക്ഷോഭങ്ങൾ നയിച്ചു.
എൻ.കെ. സുകുമാരൻ നായർ
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പമ്പാ പരിരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായിരുന്ന തോട്ടപ്പുഴശ്ശേരി പ്രശാന്തിൽ എൻ.കെ. സുകുമാരൻ നായർ (80) ഫെബ്രുവരി 27ന് നിര്യാതനായി. ദീർഘകാലം കെ.എസ്.ഇ.ബി പദ്ധതി കളിൽ എൻജിനീയറായിരുന്നു. പമ്പാ പഠനത്തിനായി സ്ഥാപിച്ച പൂവത്തൂർ പരിസ്ഥിതി പഠന കേന്ദ്രത്തിെൻറ എക്സിക്യൂട്ടിവ് ഡയറക്ടറായിരുന്നു.
ഡോ. ജേക്കബ് മാർ ബർണബാസ്
മലങ്കര കത്തോലിക്ക സഭയുെട ഡൽഹി ഗുരുഗ്രാം ഭദ്രാസനാധ്യക്ഷൻ ഡോ. ജേക്കബ് മാർ ബർണബാസ് (60) ആഗസ്റ്റ് 26ന് അന്തരിച്ചു. റാന്നി സ്വദേശിയായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് സാമൂഹിക സേവനരംഗത്ത് ഒട്ടെറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വി.കെ. നൗഷാദ്
പ്രശസ്ത പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ വി.കെ. നൗഷാദ് (55) ആഗസ്റ്റ് 27ന് അന്തരിച്ചു. നാടിെൻറ ബിഗ്െഷഫിെനയാണ് നഷ്ടമായത്. പാചകംേപാലെ സിനിമയെയും അദ്ദേഹം പ്രണയിച്ചിരുന്നു. പാചകത്തെ ഏറെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.