മലബാര്‍ സമര അനുസ്മരണയാത്ര പര്യടനം പൂര്‍ത്തിയാക്കി
text_fieldsപത്തനംതിട്ട: മലബാര്‍ സമരാനുസ്മരണ സമിതിയുടെ നാടകവണ്ടിയും പുസ്തകവണ്ടിയും പാട്ടുവണ്ടിയും ജില്ലയില്‍ പര്യടനം നടത്തി. കേരളപ്പിറവി ദിനത്തില്‍ കാസര്‍കോട്ടുനിന്നാണ് യാത്രക്ക് തുടക്കമായത്. കോന്നി, ചുങ്കപ്പാറ, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് സമരാനുസ്മരണ യാത്ര പത്തനംതിട്ടയില്‍ സമാപിച്ചു. ജില്ലതല സമാപന പൊതുസമ്മേളനം കുലശേഖരപതി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. മലബാര്‍ സമര അനുസ്മരണ സമിതി ജില്ല ജനറൽ കണ്‍വീനര്‍ എസ്. സജീവ് പഴകുളം അധ്യക്ഷത വഹിച്ചു. ജംഇയ്യതുല്‍ ഉലമ ജില്ല പ്രസിഡൻറ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഷാജി ആലപ്ര, ജമാഅത്ത് ഫെഡറേഷന് ജില്ല പ്രസിഡൻറ് യൂസഫ് മോളൂട്ടി, പോപുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി സാദിഖ് അഹമ്മദ്, കെ.എം.വൈ.എഫ് ജില്ല പ്രസിഡൻറ് അര്‍ഷദ് ബദരി, ഇമാംസ് കൗണ്‍സില്‍ ജില്ല പ്രസിഡൻറ് റഹീം മൗലവി, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് അഷ്റഫ് ഹാജി അലങ്കാര്‍, പത്തനംതിട്ട ടൗണ്‍ മുസ്ലിം ജമാഅത്ത് സെക്രട്ടറി അഫ്സല്, പത്തനംതിട്ട സലഫി മസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് മൗലവി, ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് അഫ്സല് ആനപ്പാറ, ജമാഅത്ത് ഫെഡറേഷന് ജില്ല ജനറൽ സെക്രട്ടറി സാലി നാരങ്ങാനം, സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ജില്ല സെക്രട്ടറി സിറാജുദ്ദീന് വെള്ളാപ്പള്ളി, ലജ്നത്തുല്‍ മുഅല്ലിമീന്‍ മേഖല വൈസ് പ്രസിഡൻറ് സാജിദ് റഷാദി എന്നിവർ സംസാരിച്ചു.
അനുസ്മരണ യാത്രയില്‍ അതിജീവന കലാസംഘം അവതരിപ്പിക്കുന്ന 'ചോരപൂത്ത പടനിലങ്ങള്‍' എന്ന ചരിത്ര ആവിഷ്കരണ നാടകം ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.