മലബാര്‍ സമര അനുസ്മരണ യാത്ര 17ന് ജില്ലയിൽ
text_fieldsപത്തനംതിട്ട: മലബാര്‍ സമരത്തെ സാധാരണ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലബാര്‍ സമര അനുസ്മരണ സമിതി 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന സന്ദേശവുമായി നടത്തുന്ന യാത്ര 17 ന് ജില്ലയില്‍ എത്തും.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്കാണ് യാത്ര. 17 ന് വൈകീട്ട് 6.30ന് പത്തനംതിട്ട പഴയ ബസ്സ്റ്റാൻഡില്‍ ആണ് സ്വീകരണ പരിപാടി. സമരാനുസ്മരണ യാത്രയുടെ വിജയത്തിനായി മലബാര്‍ സമരാനുസ്മരണ ജില്ല സമിതി രൂപവത്കരണ യോഗം പത്തനംതിട്ടയിൽ നടന്നു.
ജംഇയ്യത്തുല്‍ ഉലമ ജില്ല പ്രസിഡൻറ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ എസ്. സജീവ് അധ്യക്ഷത വഹിച്ചു. കുലശേഖരപതി ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് അല്‍ ഖാസിമി, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജന. സെക്രട്ടറി എം.എച്ച്. ഷാജി, ജമാഅത്ത് ഫെഡറേഷന് ജില്ല പ്രസിഡൻറ് യൂസുഫ് മോളൂട്ടി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഷാജി ആലപ്ര, ജംഇയ്യത്തുല്‍ ഉലമാഹിന്ദ് ജില്ല സെക്രട്ടറി അനീബ് മൗലവി, പത്തനംതിട്ട ടൗണ്‍ ജമാഅത്ത് ജന. സെക്രട്ടറി എസ്. അഫ്സല്, ജമാഅത്ത്് യൂത്ത്കൗണ്‍സില്‍ സംസ്ഥാന വൈ. പ്രസിഡൻറ് അഫ്സല് ആനപ്പാറ, ലജ്നത്തുല്‍ മുഅല്ലിമീന്‍ പത്തനംതിട്ട മേഖലാ വൈസ് പ്രസിഡന്റ് സാജിദ് റഷാദി, സാലി നാരങ്ങാനം, സാദിഖ് അഹമ്മദ്, മുഹമ്മദ് അനീഷ്, മുഹമ്മദ് പി. സലീം, മുഹമ്മദ് അലിമൗലവി, എ.ആര് ബുഹാരി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി (ചെയര്മാന്), മുഹമ്മദ് സ്വാലിഹ് മൗലവി അല്‍ഖാസിമി, എം.എച്ച് ഷാജി (വൈസ് ചെയര്മാന്), എസ്. സജീവ് പഴകുളം (ജന. കണ്‍വീനര്‍), അനീബ് മൗലവി, യൂസുഫ് മോളൂട്ടി, ഷാജി ആലപ്ര, അഫ്സല്, അഫ്സല് ആനപ്പാറ, സാജിദ് റഷാദി (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.