പാപ്പാനെ ഒഴിവാക്കി; മലയാലപ്പുഴ രാജൻ ദുരിതത്തിൽ
text_fieldsകോന്നി: ഒന്നാം പാപ്പാനെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിനെ തുടർന്ന് ദുരിതത്തിലാണ് മലയാലപ്പുഴ രാജൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. കുറച്ച് ദിവസം മുമ്പ് ഒന്നാം പാപ്പാൻ മനീഷ് കുമാറും ആറന്മുള ഗ്രൂപ് അസി. കമീഷണറുമായ പ്രകാശും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മനീഷിനെ സസ്പെൻഡ് ചെയ്യുകയും തുടർന്ന് രണ്ടാം പാപ്പാനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ, രണ്ടാം പാപ്പാൻ ആനയെ ശരിയായ രീതിയിൽ പരിചരിക്കുകയോ ചങ്ങല കൃത്യസമയങ്ങളിൽ മാറ്റി ഇടുകയോ ചെയ്യുന്നില്ല. ഇതേ തുടർന്ന് ആനയുടെ കാലിൽ മുറിവ് രൂപപ്പെട്ടു. 2021ൽ മനീഷ് ചുമതല ഏറ്റെടുത്ത ശേഷം ഏറെ മർദനത്തിന് ശേഷമാണ് ആനയെ വശത്താക്കാൻ സാധിച്ചത്.
നിലവിലുള്ള പാപ്പാൻ മർദിച്ചാൽ ആന വീണ്ടും അവശനിലയിലാകും. 60 വയസ്സിന് മുകളിലുള്ള ആനക്ക് വാർധക്യ സഹജമായ അസുഖങ്ങളുമുണ്ട്. ആനയുടെ നിലവിലെ അവസ്ഥയിൽ ഒന്നാം പാപ്പാനെ സസ്പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് മലയാലപ്പുഴ ആനപ്രേമി സംഘം കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.