Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകോട്ടാങ്ങൽ-ചാലാപ്പള്ളി...

കോട്ടാങ്ങൽ-ചാലാപ്പള്ളി റോഡിൽ അപകടം തുടർക്കഥ

text_fields
bookmark_border
കോട്ടാങ്ങൽ-ചാലാപ്പള്ളി റോഡിൽ അപകടം തുടർക്കഥ
cancel
camera_alt

ചു​ങ്ക​പ്പാ​റ-​ചാ​ലാ​പ്പ​ള്ളി റോ​ഡി​ൽ സി.​എം.​എ​സ് സ്കൂ​ളി​നു സ​മീ​പം കൂ​ട്ടി​യി​ടി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വും കാ​റും

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ-​ചാ​ലാ​പ്പ​ള്ളി ബാ​സ്‌​റ്റോ റോ​ഡി​ൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ​ത് ര​ണ്ട് അ​പ​ക​ട​മാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചു​ങ്ക​പ്പാ​റ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​ന്​ സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​നെ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. കോ​ട്ടാ​ങ്ങ​ൽ കു​ന്നും​പു​റ​ത്ത് നി​ധീ​ഷി​നാ​ണ്​​ (26) പ​രി​ക്കേ​റ്റ​ത്. റോ​ഡി​ന്റെ അ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി ഫോ​ൺ ചെ​യ്യു​ക​യാ​യി​രു​ന്ന നി​ധീ​ഷി​നെ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന്​ എ​ത്തി​യ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​ന്നു.

കാ​ർ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ലാ​ണ് ഇ​ടി​ച്ചു​നി​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പെ​രു​മ്പെ​ട്ടി പ​ഴ​യ ആ​ശു​പ​ത്രി പ​ടി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ വീ​ടി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ച്ചു​ത​ക​ർ​ത്ത് എ​തി​ർ​ദി​ശ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentKotangal-Chalapally road
News Summary - Accident on Kotangal-Chalapally road
Next Story