ചിറക്കൽ പാറയിൽ പാലം നിർമാണത്തിന് ഭരണാനുമതി; പത്തനംതിട്ട-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കും
text_fieldsമല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ ചിറക്കൽപാറയിൽ പുതിയ പാലം നിർമിക്കാൻ ഭരണാനുമതി. 76 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണ് ടാറിങ്. ഇരുവശത്തും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമടക്കം 20.22 കോടിയുടെ നിർമാണത്തിനാണ് അനുമതി ലഭിച്ചത്.
2022ലെ സംസ്ഥാന ബജറ്റിൽ പാലം നിർമാണത്തിന് 13 കോടി രൂപ അനുവദിച്ചിരുന്നു. ആറ്റിലും ഇരുകരകളിലുമായി മണ്ണുപരിശോധനയും അതേ ജൂണിൽ പൂർത്തിയായിരുന്നു. ചിറക്കപ്പാറക്കടവിൽ കടത്തുവള്ളം മുടങ്ങിയിട്ട് നാലുവർഷം പിന്നിടുകയാണ്. പൊതുമരാമത്തുവകുപ്പിന്റെ കടത്ത് വള്ളം 2019ൽ നിലച്ചതാണ്. അതിനുശേഷം മേഖലയിലെ ജനങ്ങൾ ഏറെ ദൂരം ചുറ്റിക്കറങ്ങിയാണ് മറുകരകളിലെത്തുന്നത്.
പുതിയപാലം യാഥാർഥ്യമായാൽ മേഖലയിലെ ജനങ്ങളുടെ യാത്രക്ലേശത്തിന് പരിഹാരമാകും. കോട്ടാങ്ങൽ, ചുങ്കപ്പാറ, പൊന്തൻപുഴ പ്രദേശങ്ങളിലെ ജനങ്ങൾക്ക് താഴത്തുവടകര, വെള്ളാവൂർ, പത്തനാട്, കങ്ങഴ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ ഈ പാലംവഴിയെത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.