യുവാക്കളെ ലക്ഷ്യമിട്ട് മദ്യമാഫിയ; അനങ്ങാതെ അധികൃതർ
text_fieldsമല്ലപ്പള്ളി : ചുങ്കപ്പാറ - കോട്ടാങ്ങൽ പ്രദേശങ്ങളിൽ അനധികൃതമദ്യവിൽപനയും നിരോധിത ലഹരി ഉൽപന്ന വിപണന കേന്ദ്രങ്ങളും വർധിക്കുന്നതായി പരാതി. യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാരായി പ്രവർത്തിക്കുന്നത്.
കോട്ടാങ്ങൽ ജങ്ഷൻ, കടൂർക്കടവ്, ചുങ്കപ്പാറ, സി.കെ റോഡ്, പൊന്തൻ പുഴ റോഡ്, ചാലാപ്പള്ളി റോഡിൽ സി.എം.എസ് പടി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ റോഡിെൻറ വശങ്ങളിലാണ് ലഹരി ഉൽപന്ന വിൽപന കേന്ദ്രങ്ങളും മദ്യപാനവും പൊടിപൊടിക്കുന്നത്. കഞ്ചാവ് ഉൾപ്പെടെ ലഹരി ഉൽപന്നങ്ങൾ ഈ കേന്ദ്രങ്ങളിൽ യഥേഷ്ടം ലഭിക്കുന്നു. ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആവശ്യക്കാർക്ക് മദ്യവും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകാനും യുവാക്കളുടെ സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. റോഡിെൻറ വശങ്ങളിൽ വാഹനത്തിൽ വിൽപനയും മദ്യപിക്കുന്നതിനുള്ള അവസരവും ഒരുക്കി കൊടുക്കുന്നുണ്ട്.
സന്ധ്യ കഴിഞ്ഞാൽ ചില പ്രദേശങ്ങളിൽ യുവാക്കളുടെ വലിയ നിര തന്നെയുണ്ടാകും. വലിയ ലാഭമാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. പൊലീസ് എക്സൈസ് അധികൃതരുടെ അനാസ്ഥയാണ് ഇത്തരം സംഘങ്ങൾ പെരുകുന്നതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് പട്രോളിങും പരിശോധനകളും കർശനമാക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.