അഴകോടെ ഒഴുകുന്നു അഞ്ചാനിൽ വെള്ളച്ചാട്ടം
text_fieldsമല്ലപ്പള്ളി: സഞ്ചാരികൾക്ക് ആകർഷണമായി എഴുമറ്റൂർ പഞ്ചായത്തിലെ അഞ്ചാനിൽ വെള്ളച്ചാട്ടം. 70 അടി ഉയരത്തിൽനിന്നാണ് ജലം പതിക്കുന്നത്. തട്ടുതട്ടുകളായ പാറക്കെട്ടിലൂടെ നുരഞ്ഞൊഴുകുന്ന കാഴ്ച അതിമനോഹരമാണ്.
കാരമലയിൽനിന്നും ആടിവാരങ്ങളിൽനിന്നും ഉത്ഭവിക്കുന്ന ചാലുകൾ സംയോജിച്ചാതാണ് ഈ വെള്ളച്ചാട്ടം. പാറക്കെട്ടുകളിലൂടെയുള്ള കയറിയിറക്കം അപകടം നിറഞ്ഞതാണ്. അലക്ഷ്യമായ കാൽവെപ്പുകൾ അഗാധഗർത്തങ്ങളിൽ പാറക്കൂട്ടങ്ങളിലേക്ക് പതിക്കാനും ഇടയാക്കും. വർഷത്തിൽ ആറുമാസം വരെ നീളും നീർച്ചാലുകളിലൂടെയുള്ള ഈ തെളിനീർ പ്രവാഹം. ഇവിടെനിന്ന് ഒഴുകുന്ന വെള്ളം വാളക്കുഴിത്തോട്ടിലാണ് പതിക്കുന്നത്. അവിടെനിന്ന് ഒഴുകി കോമളത്തിന് സമീപം മണിമലയാറ്റിൽ ലയിക്കും.
വാലാങ്കര-അയിരൂർ റോഡിൽ ശാന്തിപുരത്തുനിന്ന് കാരമല പാതയിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ സ്ഥലത്തെത്താം. മഴക്കാലമായതോടെ അരുവികളും നീർച്ചാലുകളും ജലസമൃദ്ധമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.