കോട്ടാങ്ങലിൽ ബി.ജെ.പി അവിശ്വാസം വീണ്ടും പരാജയപ്പെട്ടു
text_fieldsമല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ എൽ.ഡി.എഫിലെ വൈസ് പ്രസിഡന്റ് ജമീല ബീവിക്കെതിരെ ബി.ജെ.പി അംഗങ്ങൾ നൽകിയ അവിശ്വാസം പരാജയപ്പെട്ടു. ബി.ജെ.പിയിലെ അഞ്ച് അംഗങ്ങൾ മാത്രമാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ടെടുപ്പിൽ പങ്കെടുത്തത്. രണ്ട് അംഗങ്ങളുള്ള യു.ഡി.എഫ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടെടുപ്പിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ രശ്മിദാസ് ആയിരുന്നു വരണാധികാരി. പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിനെതിരെ തിങ്കളാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയും പരാജയപ്പെട്ടിരുന്നു.
ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം പഞ്ചായത്തിൽ ഇല്ലാത്തതിനാൽ ആറ് മാസം കൂടുമ്പോൾ ബി.ജെ.പി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ അവിശ്വാസത്തിന് നോട്ടിസ് നൽകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.