എഴുമറ്റൂരിൽ കോൺഗ്രസ് യോഗത്തിൽ കയ്യാങ്കളി
text_fieldsമല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്തിൽ കോൺഗ്രസ് വാർഡ് കൺവെൻഷനിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ വാക്പോരും കയ്യാങ്കളിയും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 13ാം വാർഡിൽ നടന്ന കൺവെൻഷനിലാണ് പ്രവർത്തകരുടെ രോഷം ഉയർന്നത്. നേതാക്കൾ വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കാൻ തീരുമാനങ്ങൾ എടുക്കുന്നതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മണ്ഡലം യോഗം വിളിച്ചപ്പോൾ തർക്കം ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. കെ. ജയവർമ, ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതിശ് ബാബു. മണ്ഡലം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ നായർ, ബ്ലോക്ക് പ്രസിഡൻറ് പ്രകാശ് കുമാർ ചരളേൽ, സെക്രട്ടറിമാരായ സുഗതകുമാരി, മുഹമ്മദ് നഹാസ്, മുൻ മണ്ഡലം പ്രസിഡൻറ് അനിൽ പൈക്കര എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച വീണ്ടും യോഗം ചേർന്നത്.
യോഗത്തിൽ പ്രവർത്തകരുടെ അഭിപ്രായം ചോദിക്കാതെ വാർഡ് പ്രസിഡൻറിനെ നേതാക്കൾ തെരഞ്ഞെടുക്കുകയായിരുന്നു. നേതാക്കളുടെ ഏകപക്ഷീയ തീരുമാനങ്ങളെതുടർന്ന് വിഭാഗിയത രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.