മല്ലപ്പള്ളി വലിയ പാലത്തിൽ വിള്ളൽ
text_fieldsമല്ലപ്പള്ളി: മണിമലയാറിന് കുറുകെ നിർമിച്ച വലിയപാലത്തിൽ വിള്ളൽ. ഞായറാഴ്ച രാവിലെയാണ് പാലത്തിെൻറ അപ്രോച്ച് റോഡിനരികിൽ വിള്ളൽ കാണപ്പെട്ടത്. മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയാണ് വിള്ളൽ രൂപപ്പെടാൻ കാരണമെന്ന് കരുതുന്നു.
പാലത്തിൽ പൊട്ടൽ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. എന്നാൽ, ഭീതിയിലാകേണ്ട കാര്യമില്ലെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും പാലത്തിലൂടെയുള്ള വാഹനയാത്രക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പാലം അപകടാവസ്ഥയിലെത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. കാലപ്പഴക്കം അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ടൗണിൽ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു.
അമിതഭാരം കയറ്റിയ നൂറുകണക്കിന് ടിപ്പറുകളാണ് ദിനംപ്രതി ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന് ബലക്ഷയം അനുഭവപ്പെടാൻ തുടങ്ങിയിട്ടും നാളുകൾ ഏറെയായി. തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും മണിമലയാറിെൻറ തീരം ഇടിച്ചിലും പാലത്തിന് ഭീഷണിയാണ്. കഴിഞ്ഞ 16നുണ്ടായ പ്രളയത്തിൽ വെണ്ണിക്കുളം കോമളം പാലത്തിെൻറ അപ്രോച്ച് റോഡ് 75 മീറ്ററോളം ഒലിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.