പാലം വന്നെങ്കിലും ബസില്ല
text_fieldsമല്ലപ്പള്ളി: കോട്ടയം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമിച്ച കോട്ടാങ്ങൽ കടൂർക്കടവ് മുണ്ടോലിക്കടവ് പാലത്തിൽ കൂടി ബസ് സർവ്വിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്ത് അതിവേഗം നിർമാണം പൂർത്തിയാക്കിയെന്ന പ്രത്യേകയും ഈ പാലത്തിനുണ്ട്.
പാലം നിർമ്മാണം പൂർത്തിയാക്കുന്നതോടെ ഗ്രാമീണ മേഖലകളിലെ ഗതാഗത സൗകര്യങ്ങൾക്ക് വഴി തെളിയുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ എന്നാൽ നിർമ്മാണം പൂർത്തിയാക്കി അഞ്ചു വർഷം പിന്നിട്ടിട്ടും ബസ് സർവിസ് ആരംഭിച്ചിട്ടില്ല. പൊൻകുന്നം -കേഴഞ്ചേരി, കോട്ടയം എരുമേലി സർവിസുകൾ ആരംഭിച്ചാൽ ഈ സ്ഥലങ്ങളിലേക്ക് എത്തുന്ന തിന് കിലോമീറ്ററുടെ ദൂരം ലാഭിക്കാം. ഇത് ഗ്രാമീണ മേഖലയിലെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനമാക്കും.
പൊൻകുന്നത്തുനിന്നും മണിമല - കോട്ടാങ്ങൽ - ചുങ്കപ്പാറ - തീയാടിക്കൽ - ചെറുകോൽ പുഴ വഴി കോഴഞ്ചേരിക്കും, കോട്ടയം - കറുകച്ചാൽ -വെള്ളാവൂർ - കടൂർക്കടവ് - ചുങ്കപ്പാറ - പൊന്തൻ പുഴവഴി എരുമേലിക്കും ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പാലം പണി പൂർത്തിയായതു മുതലുള്ള പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ല.
യാത്രാ ക്ലേശം രൂക്ഷമായ മേഖലകളിലെ വിദ്യാർഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉൾപ്പെടെയുള്ള യാത്രക്കാർ കൃത്യസമങ്ങളിൽ എത്തിപ്പെടാൻ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഒന്നിലധികം ബസുകൾ കയറി ഏറെ ദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണിപ്പോൾ. പൊൻകുന്നം ഡിപ്പോയിൽ നിന്നുള്ള നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ മണിമല വരെ സർവീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.