കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉൽപാദനമേഖലക്ക് ഊന്നൽ -മന്ത്രി കെ. കൃഷ്ണന്‍കുട്ടി
text_fieldsമല്ലപ്പള്ളി: സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉൽപാദനമേഖലയില് കൂടുതല്‍ ഊന്നൽ നല്‍കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആകെ വൈദ്യുതിയുടെ 30 ശതമാനം മാത്രമേ ഇവിടെ ഉൽപാദിപ്പിക്കുന്നുള്ളൂ. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 555 മെഗാവാട്ടിന്റെ അധിക ഉൽപാദനശേഷി കൈവരിക്കാന്‍ സാധിച്ചു. ഇതില്‍ ജലവൈദ്യുതി പദ്ധതികള്‍ 38.5 മെഗാവാട്ടും ബാക്കി പാരമ്പര്യേതര ഊര്‍ജ പദ്ധതികളുമാണ്. 106 മെഗാവാട്ട് പദ്ധതികള്‍ ഡിസംബറിനു മുമ്പ് പൂര്‍ത്തിയാക്കും. ജലവൈദ്യുതിയില്‍ 1569 മെഗാവാട്ട് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ തീരുമാനമെടുക്കാന്‍ പൊതുമേഖലയില്‍ നില്ക്കുമ്പോള് മാത്രമേ സാധിക്കൂ. അതിനാല്‍ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തെ ഒന്നിച്ച് എതിര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി സിവില്‍ വിങ്ങിനെ നിര്‍മാണച്ചുമതല ഏല്പിച്ചിരിക്കുന്ന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം 30മാസം കൊണ്ട് പൂര്‍ത്തിയാക്കും.
എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ഡാഷ്ബോര്‍ഡ് വെക്കണമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ അഡ്വ. മാത്യു ടി.തോമസ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
ദക്ഷിണമേഖല വിതരണ വിഭാഗം ചീഫ് എൻജിനീയര്‍ എം. ഗീത റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്‍സി മോള് തോമസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന് തോംസണ്‍, പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗം ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം എസ്. വിദ്യാമോള്‍, ഓട്ടോകാസ്റ്റ് ലിമിറ്റഡ് കേരള ചെയര്മാന് അലക്സ് കണ്ണമല, കെ.എസ്.ഇ.ബി ചീഫ് എൻജിനീയര്‍(എസ്.സി.എം) ഇന്‍ ചാര്‍ജ് ഓഫ് ഡയറക്ടര്‍ പി. സുരേന്ദ്ര, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ വി.എന്‍. പ്രസാദ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബിനു വര്‍ഗീസ്, ബാബു പാലക്കല്‍, അലക്സാണ്ടര്‍ കെ. ശമുവേല്‍, എബി മേക്കരിങ്ങാട്ട്, കെ.ഇ അബ്ദുള്‍ റഹ്മാന്, ജോസഫ് ഇമ്മാനുവല്‍, ജോസ് കുറഞ്ഞൂര്‍, ബെന്നി പാറയില്‍, രാജന് എം. ഈപ്പന്, സാംകുട്ടി ചെറുകര പാലക്കാമണ്ണില്‍, വാളകം ജോണ്‍, വ്യാപാരി വ്യവസായി സമിതി മല്ലപ്പള്ളി യൂനിറ്റ് പ്രസിഡന്റ് ആന്റണി കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.