മല്ലപ്പള്ളിയിൽ നഷ്ടം കോടികളുടേത്; കണക്കെടുക്കാൻ കഴിയാതെ അധികൃതർ
text_fieldsമല്ലപ്പള്ളി: താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ മഴക്കെടുത്തിയിലുണ്ടായ നാശനഷ്ടത്തിെൻറ കണക്കെടുക്കാൻ കഴിയാതെ അധികൃതർ. കോട്ടാങ്ങൽ, മല്ലപ്പള്ളി പഞ്ചായത്തുകളിലാണ് വ്യാപക നാശം സംഭവിച്ചത്. വെള്ളംകയറി നശിച്ച വീടുകളുടെ കണക്ക് എത്രയെന്ന് പൂർണമായും തിട്ടപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിരവധി റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും സഹകരണ ബാങ്കുകളുടെ വളംഡിപ്പോ, നീതി മെഡിക്കൽ സ്റ്റോറുകൾ, ഇലക്ട്രിസിറ്റി ഓഫിസ് എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി വൻ നാശനഷ്ടമാണുണ്ടായത്. താലൂക്കിൽ കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. വീടുകളിൽ വെള്ളം കയറിയത് ഇറങ്ങിത്തുടങ്ങിയെങ്കിലും വാസയോഗ്യമാക്കാൻ ദിവസങ്ങൾ വേണ്ടിവരും. വിട്ടുപകരണങ്ങളും മറ്റും പൂർണമായും നശിച്ചവരാണ് ഏറെയും. ഉടുത്തിരുന്ന വസ്ത്രവുമായാണ് എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയത്. വിടുകളിൽ കുടുങ്ങി ഒറ്റപ്പെട്ടവരെയെല്ലാം സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ തകർന്ന് മല്ലപ്പള്ളിയിലെ വ്യാപാര മേഖല
മല്ലപ്പള്ളി: ശനിയാഴ്ച ഉച്ചക്ക് 12 മണിവരെ മണിമലയാർ ശാന്തമായിരുന്നു. മല്ലപ്പള്ളി പാലത്തിനോട് ചേർന്ന് പത്തടി വെള്ളം മാത്രം. മഴതകർത്തു പെയ്യുന്നുണ്ടെങ്കിലും അതു മല്ലപ്പള്ളിയെ ബാധിക്കില്ല എന്ന് കരുതി. ഒരു മണിയോടുകൂടി മണിമലയാറിെൻറ രൂപം മാറി. മഴയോടൊപ്പം കിഴക്ക് ഉരുൾപൊട്ടൽ ഉണ്ടായതോടെ വെള്ളത്തിെൻറ വരവ് അതിവേഗമായിരുന്നു. വെള്ളംടൗണിലേക്കും മറ്റ് ഭാഗങ്ങളിലേക്കും ഇരച്ചുകയറി. ടൗണിലെ വ്യാപാരികൾ തങ്ങൾ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം 2018 ലെ കണക്കാക്കി മുൻകരുതൽ എടുത്തു. രാത്രി എട്ടു മണി വരെ തങ്ങൾ കരുതിയ രീതിയിൽ തന്നെ വെള്ളത്തിെൻറ നിലനിന്നു. ഇത് ഇങ്ങനെ തുടരുമെന്ന പ്രതീക്ഷയിലുമായിരുന്നു. എന്നാൽ, എട്ടു മണിക്ക് ശേഷം ആറ്റിൽ പരിധി ഇല്ലാതെ വെള്ളം തകർത്തു കയറി. സാധനങ്ങൾ ഉയർത്തി വെച്ചിരുന്നിടത്തുനിന്നും ആറടി കൂടുതൽ ഉയരത്തിൽ വെള്ളം കയറി. അതോടെ സാധനങ്ങൾ എല്ലാം വെള്ളത്തിലായി. വീണ്ടും ഷട്ടർ തുറന്ന് സാധനങ്ങൾ മാറ്റാനുള്ള ശ്രമം വിലപ്പോയില്ല. ഷട്ടർ തുറക്കാൻ പോലും സാധിച്ചില്ല. അപ്രതീക്ഷിത വെള്ളപ്പൊക്കം വ്യാപാര മേഖലയെ ആകെ തകർത്തു.
കടകൾ തുറന്നപ്പോൾ ഉള്ളിൽനിന്നും വെള്ളത്തിെൻറ കൂടെ സാധനങ്ങളും ഒഴുകി പോകുന്ന കാഴ്ചയായിരുന്നു. വെള്ളപ്പൊക്കം ബാധിച്ച സ്ഥാപനങ്ങൾ ഇനി തുറന്ന് പ്രവർത്തിക്കണമെങ്കിൽ ലക്ഷക്കണക്കിന് രൂപ മുടക്കേണ്ടി വരും. പ്രാഥമിക കണക്ക് പ്രകാരം മല്ലപ്പള്ളിയിലെ വ്യാപാര സമൂഹത്തിന് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഇവിടെയും വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി. ജില്ല കലക്ടർ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു നഷ്ടം വിലയിരുത്തി ആശ്വാസ നടപടികൾ സ്വീകരിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു.
റാന്നിയിൽ വ്യാപാരികൾക്ക് വീണ്ടും ഇരുട്ടടി
റാന്നി: വെള്ളപ്പൊക്കം മൂലം റാന്നിയിൽ വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ ഏറ്റുവാങ്ങുകയാണ് റാന്നിയിലെ വ്യാപാരികൾ. അധികൃതർ സന്ദർശനം നടത്തി പ്രഖ്യാപനങ്ങൾ നടത്തി മടങ്ങുകയല്ലാതെ റാന്നിയിലെ വ്യാപാരികൾക്ക് പ്രയോജനം ഒന്നുമില്ലെന്നാണ് പരാതി.
ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മാമ്മുക്ക്, പേട്ട, ബൈപാസ് ജങ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് കൂടുതല്‍ നാശങ്ങള് ഉണ്ടായത്.
റാന്നി വലിയപാലം മുതല്‍ പഴവങ്ങാടിക്കര സ്കൂള്‍ ജങ്ഷന് വരെ റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. മാമുക്കിലെ ചെരുപ്പുകടകളില്നിന്ന് ചെരുപ്പുകള്‍ ഒഴുകിപ്പോയി.
വെള്ളം ഇറങ്ങിയെങ്കിലും മഴ തുടരുന്നതിനാല്‍ വ്യാപാരികള്‍ കടുത്ത ഭയാശങ്കയിലാണ്. മുന്‍ പ്രളയങ്ങളില്‍ നഷ്ടം സംഭവിച്ചവരാണിതില് പലരും.2018-19ലെ പ്രളയത്തിനുശേഷം കോവിഡുമൂലം ദീര്‍ഘകാലം അടച്ചിട്ട സ്ഥാപനങ്ങള്‍ പലതും തുറന്നുപ്രവര്ത്തിച്ചുവരവെയാണ് വീണ്ടുമൊരു ദുരന്തം കൂടിയെത്തിയത്. ഞായറാഴ്ച രാവിലെതന്നെ ടൗണിൽ കയറിയ വെള്ളം ഒഴുകിേപ്പായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.