അധ്യാപനത്തിൽനിന്ന് വിരമിച്ച് കൃഷിയിൽ ഹരിശ്രീ കുറിച്ച് ജോൺസ്
text_fieldsരണ്ട് ഏക്കർ സ്ഥലത്ത് മംഗള, മോഹിത് നഗർ എന്നീ ഇനങ്ങളിലെ 600 മൂട് കവുങ്ങുകൾ, തേൻവരിക്ക, റെഡ് ജാക്ക്, വിയറ്റ്നാം സൂപ്പർ ഏർലി, സിന്ദൂരവരിക്ക, സിദ്ദു, റോസ് വരിക്ക എന്നിവ കൂടാതെ ഒമ്പത് മാസവും കായ്ഫലം തരുന്ന വ്യത്യസ്തമായ പ്ലാവുകളും ഉൾപ്പെടെ വിവിധയിനം ജൈവ പച്ചക്കറികളും മാവുകളും കൃഷിയിടത്തിലുണ്ട്. 2016ൽ മികച്ച സംസ്ഥാന അധ്യാപകനുള്ള അവാർഡ് ലഭിച്ച ജോൺസ് വർഗിസ് 2019ൽ പത്തനംതിട്ട മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായിരിക്കെയാണ് വിരമിച്ചത്.
എഴുമറ്റൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് കൂടിയായ ഇദ്ദേഹം 1995 മുതൽ 2010വരെ എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയും വൈസ് പ്രസിഡന്‍റുമായിരുന്നു. റാന്നി എബനേസർ എച്ച്.എസ്.എസ് എച്ച്.എം ശ്രീജ എൻ.ജോർജാണ് ഭാര്യ. മക്കളായ നവീൻ ,നെൽവിനും കൃഷികളിൽ സഹായിക്കാൻ സമയം കിട്ടാറില്ലെങ്കിലും മരുമകൾ നിയ കൃഷിയിൽ സഹായിക്കാൻ ഒപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.