Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightഅനധികൃത പാർക്കിങ്...

അനധികൃത പാർക്കിങ് കുരുക്കഴിയാതെ മല്ലപ്പള്ളി-തിരുവല്ല റോഡ്

text_fields
bookmark_border
അനധികൃത പാർക്കിങ് കുരുക്കഴിയാതെ മല്ലപ്പള്ളി-തിരുവല്ല റോഡ്
cancel
camera_alt

മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ തി​രു​വ​ല്ല റോ​ഡി​​ലേ​ക്ക്​ തി​രി​യു​ന്ന ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

മ​ല്ല​പ്പ​ള്ളി: തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റോ​ഡ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്ടി​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം. അ​ല​ക്ഷ്യ​മാ​യ വാ​ഹ​ന പാ​ർ​ക്കി​ങ് കാ​ൽ​ന​ട​ക്കാ​ർ​ക്കും ദു​രി​ത​മാ​ണ്. കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്ന റോ​ഡി​ൽ എ​പ്പോ​ഴും തി​ര​ക്കു​മാ​ണ്. ഈ ​റോ​ഡി​ലാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ മ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ന​ട​പ്പാ​ത കൈ​യേ​റി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക​ണ​മെ​ങ്കി​ൽ പാ​ർ​ക്ക്​ ചെ​യ്ത വാ​ഹ​നം മാ​റ്റു​ന്ന​തു​വ​രെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ൺ​വേ സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​വും പാ​ർ​ക്കി​ങ്ങും ന​ട്ടം​തി​രി​ക്കു​ക​യാ​ണ്. ടൗ​ണി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് സം​ബ​ന്ധി​ച്ച് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ൽ തീ​രു​മാ​നം എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illegal parkingMallapally-Thiruvalla road
News Summary - Mallapally-Thiruvalla road without illegal parking
Next Story