എൻ.സി.സി കാഡറ്റുകൾ പൊന്തൻപുഴ വനം സന്ദർശിച്ചു
text_fieldsമല്ലപ്പള്ളി: എടത്വ സെന്റ് അലോഷ്യസ് കോളജ് എൻ.സി.സി നാവികസേന, കരസേന വിഭാഗങ്ങൾ പൊന്തൻപുഴ വനം സന്ദർശിച്ചു. വനത്തിനുള്ളിലെ ഊട്ടുപാറയിൽനിന്ന് ഉൾക്കാട്ടിലൂടെ കോട്ടയം റാന്നി വനം ഡിവിഷനുകളുടെ സംഗമസ്ഥാനമായ വളകോടിച്ചതുപ്പിലേയിക്കായിരുന്നു യാത്ര. സംഘത്തിൽ 98 കാഡറ്റുകൾ പങ്കെടുത്തു.
പൗരാണികതയുടെ അടയാളമായ കാട്ടിനുള്ളിലെ മുനിയറകൾ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു. ഈ സാന്ദ്രവനം വരും തലമുറകൾക്കുവേണ്ടി സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെപ്പറ്റി പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് പെരുമ്പെട്ടി യാത്ര സംഘത്തിന് വിശദീകരണം നൽകി. കാട്ടിലെ ഔഷധസസ്യങ്ങളെ നാടൻ പാട്ടിലൂടെ തങ്കച്ചൻ കരുമാടി പരിചയപ്പെടുത്തി. സബ് ലഫ്റ്റനന്റ് പോൾ ജേക്കബ്. ലഫ്റ്റനന്റ് ഡോ. ജുബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി. വിരമിക്കുന്ന കോളജ് പ്രിൻസിപ്പൽ ജോച്ചൻ ജോസഫിനു യാത്രമംഗളം നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.