കല്ലൂപ്പാറയിൽ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം
text_fieldsമല്ലപ്പള്ളി: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ പഞ്ചായത്ത്, തിരുവല്ല മാർത്തോമ കോളജ് സസ്യ ശാസ്ത്ര വിഭാഗം എന്നിവയുടെ സഹകരണത്തോടെ കറുത്തവടശ്ശേരികടവ് പാലത്തിനു സമീപം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലെജു എബ്രഹാം പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് എബി മേക്കിരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹൻ, അംഗങ്ങളായ റജി ചാക്കോ, സൂസൻ തോംസൺ, ചെറിയാൻ മണ്ണഞ്ചേരി, പി. ജ്യോതി, മാർത്തോമ കോളേജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി കെ. റിനോഷ് വർഗീസ്, സംഘം പ്രസിഡന്റ് സി.കെ. മത്തായി, സെക്രട്ടറി ജനറൽ കൺവീനർ പി.ബി. സജികുമാർ, പരിസ്ഥിതി പ്രവർത്തകൻ ശിവകുമാർ അമൃതകല, സതീഷ് എബ്രഹാം, ടിജോ ജോസഫ്, റെജി എബ്രഹാം, സംഘം വൈസ് പ്രസിഡന്റ് ബിജോയ് പുത്തോട്ടത്തിൽ, മാർത്തോമ കോളജ് ബോട്ടണി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മണിമലയാറിന്റെ തീരത്ത് വെള്ളപ്പൊക്കത്തെ അതിജീവിച്ച് വളരാൻ ശേഷിയുള്ളയിനം തൈകൾ നട്ട് സംരക്ഷണം ഉറപ്പാക്കിയാണ് പച്ചത്തുരുത്ത് തീർക്കുക. മാർത്തോമ കോളജിലെ വിദ്യാർത്ഥികൾക്കു പുറമെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരും പ്രദേശവാസികളും തൈകൾ നടാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.