തുടര്‍ഭരണം കേരളത്തെ വില്‍ക്കാനുള്ള ലൈസന്‍സല്ല -ആര്യാടന്‍ ഷൗക്കത്ത്
text_fieldsമല്ലപ്പള്ളി: പിണറായി വിജയന്‍ സര്‍ക്കാറിന് ലഭിച്ച തുടര്‍ഭരണം കേരളത്തെ വിറ്റുതുലക്കാനുള്ള ലൈസന്‍സല്ലെന്ന് സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടുലക്ഷം കോടിയിലേറെ ചെലവുവരുന്ന കെ-റെയിൽ നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്.
'കെ-റെയില്‍ വേഗതയല്ല വേദനമാത്രം' മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സാംസ്‌കാരിക യാത്രക്ക് കുന്നന്താനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്.
ആന്‍റോ ആന്‍റണി എം.പി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജില്ല ചെയര്‍മാന്‍ രാജേഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു. പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസഫ് എം. പുതുശേരി, സാംസ്‌കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍, സംസ്ഥാന ഭാരവാഹികളായ അനി വര്‍ഗീസ്, കെ.എം. ഉണ്ണികൃഷ്ണന്‍, വൈക്കം എം.കെ. ഷിബു, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോള്‍, എം.എം. റെജി, മുരുഗേഷ് നാടായിക്കല്‍ സംസാരിച്ചു. യാത്ര 14ന് കാസർകോട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.