പാറമടകളിൽ നിന്ന് വ്യാപക മണ്ണ് കടത്തൽ
text_fieldsമല്ലപ്പള്ളി: താലൂക്കിെൻറ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിൽനിന്ന് വൻ തോതിൽ മണ്ണ് കടത്തുന്നു. പൊതുമരാമത്ത് പണിയുടെ നോട്ടീസ് പതിച്ചാണ് മണ്ണ് കയറ്റിയ ടിപ്പറുകൾ നിരത്തിലൂടെ പായുന്നത്. ക്രഷറുകളിൽനിന്ന് പാറ ഉൽപന്നങ്ങളുമായി മുന്നിലും പിറകിലും ഓരോ ടിപ്പർ പോയാൽ ഇതിെൻറ ഇടയിൽ പത്തിലധികം ടിപ്പറുകൾ മണ്ണുമായാണ് പോകുന്നത്.
ദിവസവും രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് ലോഡ് മണ്ണാണ് ഓരോ ക്രഷർ യൂനിറ്റുകളിൽനിന്ന് അനധികൃതമായി കടത്തുന്നത്. എഴുമറ്റൂർ, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന നിരവധി ക്രഷറുകളിൽനിന്ന് ഈ രീതിയിൽ മണ്ണ് കടത്തുന്നുണ്ട്. അധികൃതരുടെ കൺമുന്നിലൂടെയാണ് ഈ നിയമ വിരുദ്ധപ്രവർത്തനം നടക്കുന്നത്.
മൂന്ന് സെൻറ് സ്ഥലത്ത് വീടുവെക്കുന്നതിന് മണ്ണ് എടുക്കാൻ അനുവാദത്തിനായി ചെന്നാൽ നൂറുചട്ടങ്ങൾ പറയുന്ന അധികാരികൾ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. മണ്ണുമായി തിരക്കേറിയ റോഡിലൂടെ അമിത വേഗത്തിൽ തലങ്ങും വിലങ്ങു പായുന്ന ടിപ്പറുകൾ കാൽ നടക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്.
ക്രഷറുകളിൽനിന്ന് പാറ ഉൽപന്നങ്ങളെക്കാൾ ഇപ്പോൾ കൊണ്ടുപോകുന്നത് മണ്ണാണ്. അമിത ലാഭമാണ് ഇതിന് പിന്നില്ലെന്ന് അറിയുന്നു. പരിസ്ഥിതിക്കും സർക്കാറിനും നഷ്ടം വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനം തടയാൻ ജില്ല ഭരണകൂടം ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.