താലൂക്ക് ആസ്ഥാനം പകർച്ചവ്യാധികളുടെ കേന്ദ്രം; മിനിസിവിൽ സ്റ്റേഷൻ ശുചിമുറികൾ കൊതുക് വളർത്തൽ കേന്ദ്രം
text_fieldsമല്ലപ്പള്ളി: നാടുനീളെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ താലൂക്ക് ഭരണസിരാകേന്ദ്രമായ മിനി സിവിൽസ്റ്റേഷൻ കൊതുക് വളർത്തൽ കേന്ദ്രമാകുന്നു. മിനിസിവിൽ സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്കായുള്ള ശുചിമുറികളുടെ അവസ്ഥയാണിത്. ശുചിമുറികളിൽ കയറിയാൽ രോഗം ഉറപ്പ്. മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്ന കാഴ്ചയാണ്. ഇവിടെ മദ്യക്കുപ്പികൾവരെ ഉപേക്ഷിച്ചിട്ടുണ്ട്.
മലിനജലത്തിൽ കൂത്താടിയും കൊതുകും നിറഞ്ഞിരിക്കുകയാണ്. മഴയെത്തിയതോടെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ കൊതുക് നിവാരണ ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തകൃതിയിൽ നടക്കുമ്പോഴാണ് താലൂക്ക് ആസ്ഥാനം പകർച്ചവ്യാധി കേന്ദ്രമായിരിക്കുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സിവിൽസ്റ്റേഷനിൽ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് എത്തുന്നത്. പ്രാഥമിക ആവശ്യങ്ങൾക്കായി ശുചിമുറി അന്വേഷിച്ച് എത്തുന്നവർ മൂക്കുപൊത്തി ഓടേണ്ട ഗതികേടിലാണ്.
എന്നാൽ, ഇതെല്ലാം കണ്ടിട്ടും ഉത്തരവാദിത്തപ്പെട്ടവർ ഇവിടെ ഇങ്ങനെയൊക്കെയാണെ മട്ടിലാണ് അധികൃതരെന്നാണ് ജനങ്ങളുടെ പരാതി. ബന്ധപ്പെട്ടവർ കണ്ണുതുറന്ന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.