പുളിക്കൻപാറ പാലത്തിെൻറ കോൺക്രീറ്റ് ഇളകിത്തുടങ്ങി
text_fieldsമല്ലപ്പള്ളി: കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലത്തിെൻറ കോൺക്രീറ്റിന് ബലക്ഷയം. പാലത്തിെൻറ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ചുതുടങ്ങി. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഇടുങ്ങിയ പാലമാണ്. വർഷങ്ങൾക്ക് മുമ്പ് ഈ പാലം നിലനിർത്തി ഒരുവശത്ത് മറ്റൊരു പാലം നിർമിച്ച് വീതി വർധിപ്പിച്ചിരുന്നു.
കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകടസാധ്യതയും നിലനിൽക്കുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്.
ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.