‘ഉഴിച്ചിൽ വേണം’ ഈ കെട്ടിടത്തിന്
text_fieldsമല്ലപ്പള്ളി: കീഴ്വായ്പ്പൂര് ഗവ. ആശുപത്രിയിൽ കിടത്തിച്ചികിത്സക്കായി നിർമിച്ച കെട്ടിടം കാടുമൂടി നശക്കുന്നു.2020 ആഗസ്റ്റിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്നു വർഷം തികയുമ്പോഴും അനാഥമായി കിടക്കുകയാണ്. ചില നാമമാത്രമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ആശുപത്രി പ്രവർത്തനം ആരംഭിക്കാവുന്നതാണ്. കെട്ടിട നിർമാണംപൂർത്തിയായപ്പോൾ വൈദ്യുതി ലഭിച്ചില്ലെന്നായിരുന്നു തടസ്സം.
എന്നാൽ, കണക്ഷൻ ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. 20 കിടക്കകൾ, പഞ്ചകർമ തിയറ്റർ, തിരുമ്, ഉഴിച്ചിൽ തുടങ്ങിയ സൗകര്യങ്ങളും പരിശോധന മുറി, നഴ്സ് ഡ്യൂട്ടി മുറി, സ്റ്റോർ , ഫാർമസി, സൈനിങ് ഹാൾ എന്നിവ ഉൾപ്പെടെ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരുനില കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ കാരണം അനാഥമായി കിടക്കുന്നത്.
ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചതാണ്. വർഷങ്ങൾക്ക് മുമ്പ് നടത്തിയ പെയിന്റിങും ഇളകിത്തുടങ്ങി. ഭിത്തികളിലും മറ്റും പലയിടത്തും പായലും പിടിച്ചു തുടങ്ങിയ നിലയിലാണ്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആശുപത്രിയിൽ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണെങ്കിലും നടപടി ഉണ്ടാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.