ഗതാഗതക്കുരുക്കിൽ വലഞ്ഞ് വെണ്ണിക്കുളം ജങ്ഷൻ
text_fieldsമല്ലപ്പള്ളി: വെണ്ണിക്കുളം ജങ്ഷനിലെ ബസ് സ്റ്റോപ്പിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിയില്ല. ഗതാഗതക്കുരുക്ക് കാരണം ജങ്ഷനിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. കോട്ടയം റോഡിലെ ബസ് സ്റ്റോപ്പിലാണ് ഏറെ കുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ റോഡിന്റെ വശങ്ങൾ മിക്കപ്പോഴും സ്വകാര്യ സ്വകാര്യ വാഹനങ്ങൾ കൈയടക്കുകയാണ്.
പാർക്കിങ് കാരണം റോഡിലേക്ക് ഇറക്കിയാണ് ബസുകളിൽനിന്ന് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇത് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. നേരത്തേ ഇവിടെ നോപാർക്കിങ് ബോർഡും ബസ് സ്റ്റോപ്പ് ബോർഡും സ്ഥാപിച്ചിരുന്നതാണ്.
ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. താലൂക്ക് വികസന സമിതിയോഗത്തിൽ വെണ്ണിക്കുളത്തെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിങ്ങും ഒഴിവാക്കണമെന്നും ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നവശ്യവും നിരവധി തവണ ഉയർന്നിരുന്നു. എന്നാൽ, പല യോഗങ്ങളിലും തീരുമാനങ്ങൾ എടുത്തെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.