ഗ്രാമവണ്ടികൾ സർവിസ് ആരംഭിക്കണം
text_fieldsമല്ലപ്പള്ളി: താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളായ കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലകളിൽ കൂടി കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി റാന്നി ഡിപ്പോകളിൽനിന്ന് ഗ്രാമവണ്ടികൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തുകളുടെ മിക്ക പ്രദേശങ്ങളിലും യാത്രക്ലേശം രൂക്ഷമാണ്. മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് പാടിമൺ, എഴുമറ്റൂർ, പെരുമ്പാറ, വായ്പൂര്, കോട്ടാങ്ങൽ, പൊന്തൻ പുഴവഴി റാന്നിക്കും റാന്നി ഡിപ്പോയിൽനിന്ന് കണ്ടൻപേരൂർ, കരിയംപ്ലാവ്, ചെട്ടിയാരുകവല, പെരുമ്പെട്ടി വഴി ചുങ്കപ്പാറ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രികരിച്ചും സർവിസ് ആരംഭിക്കണമെന്ന ആവശ്യവുമാണ് നിലനിൽക്കുന്നത്. റാന്നി, മലപ്പള്ളി ഡിപ്പോകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കോട്ടാങ്ങൽ, കൊറ്റനാട് പഞ്ചായത്തുകളിൽ ഇന്നും ബസുകൾ കടന്നുചെല്ലാത്ത റൂട്ടുകൾ ഏറെയാണ്. നേരത്തേ ഉണ്ടായിരുന്ന സർവിസുകൾ നിന്നുപോയിട്ട് വർഷങ്ങളായി.
ഗതാഗത യോഗ്യമായ നിരവധി റോഡുകളാണ് ഗ്രാമീണ മേഖലകളിലുള്ളത്. യാത്രക്ലേശം പരിഹരിക്കുന്നതിന് പേരിനെങ്കിലും കെ.എസ്.ആർ.ടി.സി സർവിസ് നടത്താൻ തയാറാകുന്നില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.