പാഴ്വസ്തു സംഭരണകേന്ദ്രം അംഗൻവാടിക്ക് സമീപം; ആശങ്ക
text_fieldsമല്ലപ്പള്ളി: അംഗൻവാടിക്കു സമീപം പാഴ്വസ്തു സംഭരണകേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത് ആശങ്കകൾക്ക് ഇടയാക്കുന്നു. എഴുമറ്റൂർ പഞ്ചായത്തിലെ കാരമല മിനി സ്റ്റേഡിയത്തിനു സമീപത്തെ അംഗൻവാടിയുടെ അടുത്താണ് പാഴ് വസ്തുക്കൾ സംഭരിക്കുന്നതിനായി കെട്ടിടം നിർമിച്ചത്. ഈ കെട്ടിടവും അംഗൻവാടിയും തമ്മിൽ അഞ്ചു മീറ്ററോളം മാത്രമാണ് ദൂരം. ഹരിത കർമസേന വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന പാഴ് വസ്തുക്കൾ സംഭരിക്കാനാണെന്നാണ് ആരോപണം ഉയർന്നത്. വിവിധ പദ്ധതി പ്രകാരം വാർഡിലെ കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള പോഷകാഹാരങ്ങളും ഇവിടെ നിന്ന് വിതരണം ചെയ്യുന്നതിനാൽ നിരവധി പേരാണ് എത്തുന്നത്.
കേന്ദ്രം പ്രവർത്തനം തുടങ്ങുന്നതോടെ കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ഭീതിയും നിലനിൽക്കുന്നു. രണ്ടിൽ ഏതെങ്കിലും ഒരു സ്ഥാപനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ ഹരിതകർമസേന വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് തരംതിരിച്ച് കയറ്റി അയക്കുന്ന പ്രവൃത്തികൾ മാത്രമാണ് ഇവിടെ ലക്ഷ്യമിടുന്നതെന്നും അതിനാൽ മറ്റ് ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.