ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം; 11 ലക്ഷം തട്ടിയയാൾ പിടിയിൽ
text_fieldsപത്തനംതിട്ട: ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം കാരമൂട് കാരമൂട്ടിൽ വീട്ടിൽ സുധീറാണ് (51) പിടിയിലായത്. പന്തളം കുളനട സ്വദേശിനിയിൽനിന്ന് ആസ്ട്രേലിയയിൽ കെയർടേക്കർ ആയി ജോലി വാഗ്ദാനം ചെയ്ത് 2022 മുതൽ 2023 വരെ ബാങ്ക് അക്കൗണ്ട് വഴി 11,25,000 രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. തട്ടിപ്പ് നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതി മാസങ്ങളായി ഒളിവിലായിരുന്നു. ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനാപുരത്തെ വീട്ടിൽനിന്നാണ് എസ്.ഐമാരായ വിനു, വിനോദ്കുമാർ, അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്.
അടൂർ കൂടാതെ ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട, രാജപുരം, കാലടി എന്നീ സ്റ്റേഷനുകളിലും തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.