കഞ്ചാവ് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയിൽ
text_fieldsവിനീഷ്
പത്തനംതിട്ട: മൂന്നു വർഷം മുമ്പുള്ള കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങികോടതിയിൽ ഹാജരാകാതെ ഒളിച്ചു നടന്ന രണ്ട് പ്രതികളിൽ ഒരാളെ അടൂർ പൊലീസ് പിടികൂടി.
2022 ജൂണിൽ അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത 2.85 കിലോ കഞ്ചാവ് പിടിച്ച കേസിലെ രണ്ടാം പ്രതി അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ വിനീഷാണ് (30) അറസ്റ്റിലായത്. പാലമേൽ കുടശ്ശനാട് കഞ്ചിക്കോട് പൂവണ്ണും തടത്തിൽ അൻസലാണ് ഒന്നാം പ്രതി. ഇരുവരെയും 2022 ജൂൺ 29ന് അടൂർ നെല്ലിമൂട്ടിൽ പടിയിൽനിന്നാണ് സ്റ്റഡിയിൽ എടുത്തത്.
റിമാൻഡിലായ പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങുകയും 2024 നവംബർ 28ന് ശേഷം പത്തനംതിട്ട അഡി.ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി രണ്ടിൽ വിചാരണക്ക് ഹാജരാവാതെ മുങ്ങുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.