മണിമല, അച്ചൻകോവിൽ ആറുകൾ പ്രളയഭീഷണിയിൽ
text_fieldsപത്തനംതിട്ട: പത്തനംതിട്ടയിലെ രണ്ട് നദികളിൽ ഗുരുതര പ്രളയഭീഷണിയെന്ന് േകന്ദ്ര ജലകമീഷെൻറ മുന്നറിയിപ്പ്. മണിമല, അച്ചൻകോവിൽ നദികളിലാണ് അപകടകരമായ നിലയിൽ ജലനിരപ്പുയർന്നത്.
മണിമലയാറ്റിലെ കല്ലൂപ്പാറ ഭാഗത്ത് ശനിയാഴ്ച രാവിലെ എട്ടിനുള്ള കണക്കുപ്രകാരം 6.08 മീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകുന്നത്. ഇത് അപകടനിലക്കും 0.08 മീറ്റർ മുകളിലാണ്. അച്ചൻകോവിലാറിലെ തുമ്പമൺ ഭാഗത്ത് 10.5 മീറ്റർ ഉയരത്തിലും വെള്ളം ഒഴുകുന്നു. ഇത് അപകട നിലക്കും 0.50 മീറ്റർ ഉയരെയാണ്. രണ്ട് നദികളുടെയും തീരങ്ങളിൽ പലഭാഗത്തും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കക്കാട് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിെൻറ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പുയരുകയാണ്.
ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് ജലനിരപ്പ് 190.80 മീറ്റര്‍ ആണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിെൻറ മൂന്ന് ഷട്ടർ 30 സെ.മീ എന്ന തോതില്‍ ഉയര്‍ത്തി 51.36 ക്യുമെക്സ് എന്ന നിരക്കില്‍ ജലം കക്കാട്ടാറിലേക്ക് ഒഴുക്കിവിടും. ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ 50 സെ.മീ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
ഡാമില്‍നിന്നും ഒഴുക്കിവിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ട് മണിക്കൂറിന് ശേഷം എത്തും. ഇതിനാല്‍ കക്കാട്ടാറിെൻറ ഇരുകരയിലും താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്ന് കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. അതേ സമയം, ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കക്കിയിലും പമ്പയിലും ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. കക്കിയിൽ 961 മീറ്ററും പമ്പയിൽ 964 മീറ്ററുമാണ് ജലനിരപ്പ്. 20 അടി വീതം ഉയർന്നാലേ ഇവിടെ ഡാമുകൾ തുറന്നുവിേടണ്ട അവസ്ഥയുണ്ടാകൂ. മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നത് വരും ദിവസങ്ങളിൽ കുട്ടനാട്ടിലെ ജലനിരപ്പ് വലിയതോതിൽ ഉയരാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.