Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീണ്ടും ബജറ്റ്;...

വീണ്ടും ബജറ്റ്; പത്തനംതിട്ട ജില്ലയിൽ നടപ്പാക്കാത്ത ബജറ്റ് പ്രഖ്യാപനങ്ങൾ ഏറെ

text_fields
bookmark_border
വീണ്ടും ബജറ്റ്; പത്തനംതിട്ട ജില്ലയിൽ നടപ്പാക്കാത്ത ബജറ്റ് പ്രഖ്യാപനങ്ങൾ ഏറെ
cancel
camera_alt

നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ കോ​ഴ​ഞ്ചേ​രി പാ​ലം

പത്തനംതിട്ട: വെളളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ജില്ലക്കായി പ്രഖ്യാപിച്ച കഴിഞ്ഞ ബജറ്റുകളിലെ പ്രഖ്യാപനങ്ങളുടെ ഓർമയിൽ ജനം. ഇടതുസർക്കാറിന്‍റെ 2016ലെ ആദ്യ ബജറ്റുമുതൽ നടപ്പാക്കാൻ കഴിയാതെ കിടക്കുന്ന അനവധി പ്രഖ്യാപനങ്ങളുണ്ട്. ഓരോ ബജറ്റിലും പുത്തൻ പ്രഖ്യാപനങ്ങൾ വരുമ്പോൾ പഴയത് വിസ്മരിക്കപെടുന്നു.

ജില്ല ആസ്ഥാനത്ത് അബാൻ ജങ്ഷനിൽ 50 കോടിയുടെ മേൽപാലം നിർമിക്കുമെന്ന് ഇടത് മുന്നണിയുടെ ആദ്യബജറ്റിൽ പറഞ്ഞതാണ്. ഇതിന്‍റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞമാസം നടത്തുകയുണ്ടായി. 2016ലെ ബജറ്റിലെ റാന്നിയിൽ റബർപാർക്കും പ്രഖ്യാപനത്തിൽ ഒതുങ്ങി. പെരുനാട്ടിലെ മണക്കയത്ത് 250 ഏക്കർ സ്ഥലവും ഇതിനായി തെരഞ്ഞെടുത്തതാണ്. പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയവും നടപ്പായിട്ടില്ല. ധാരണ പത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും നിർമാണം സംബന്ധിച്ച ഒരു നടപടിയും ആയിട്ടില്ല. പമ്പ ആക്ഷൻ പ്ലാനിന്‍റെ ഭാഗമായി പത്തനംതിട്ട കേന്ദ്രമാക്കി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാനും കഴിഞ്ഞ ബജറ്റിൽ പദ്ധതിയിട്ടതാണ്.

തിരുപ്പതി മാതൃകയിൽ ശബരിമലയിൽ പരമാവധി സൗകര്യം ഒരുക്കുമെന്ന് 2019ലെ ബജറ്റിലെ വാഗ്ദാനമായിരുന്നു. ശബരിമലയിലും ബേസ് ക്യാമ്പായ നിലക്കലും പമ്പയിലും പ്രധാന ഇടത്താവളങ്ങളിലും ആധുനിക സംവിധാനങ്ങൾ ഒരുക്കാനായി 141.75 കോടിയുടെ കിഫ്ബി പദ്ധതിയാണ് 2019ൽ പ്രഖ്യാപിച്ചത്.

ഇതിൽ കിട്ടിയത് തുച്ഛമായ തുക മാത്രം. 2016ലെ ബജറ്റിൽ ആറന്മുളയിൽ 40 കോടിയുടെ ചട്ടമ്പിസ്വാമി സാംസ്ക്കാരിക സമുച്ചയം നിർമിക്കുമെന്നുണ്ടായിരുന്നു, ഇതിനായി സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല. 2016ലെ അടൂരിൽ നഗരസഭ സ്റ്റേഡിയം നിർമാണം, പന്തളം റവന്യൂ ടവർ ഇവയും യാഥാർഥ്യമായിട്ടില്ല. കോഴഞ്ചേരിയിൽ സമാന്തര പാലം നിർമാണം 2016ലെ ഇടതുമുന്നണിയുടെ ആദ്യ ബജറ്റിലുള്ളതാണ്.

ഇതിന്‍റെ നിർമാണം തുടങ്ങിയെങ്കിലും എങ്ങുമെത്താതെ കിടക്കുന്നു. പാലം പണി മുടങ്ങിയതോടെ ഇപ്പോൾ കോൺഗ്രസുകാർ സമര പരിപാടികളും ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയിൽ എസ്.സി ഡിപ്പാർട്ട്മെൻറ് കീഴിലുള്ള സുബല പാർക്കിന്‍റെ നിർമാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നിർമാണത്തിന് തുടക്കമിട്ട പദ്ധതിയാണിത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ആഘോഷപൂർവം ഇവിടെയുള്ള ഓഡിറ്റോറിയം നവീകരിച്ച് ഉദ്ഘാടനം നടത്തുകയുണ്ടായി.

2016ലെ ബജറ്റിൽ പ്രഖ്യാപിച്ച പത്തനംതിട്ട, റാന്നി, അടൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയ നിർമാണങ്ങൾ ഇനിയും നടപ്പായില്ല. ജില്ലയിൽ വർക്കിങ് വിമൻസ് ഹോസ്റ്റൽ 2018ലെ ബജറ്റിലുള്ളതാണ്. 2021 ബജറ്റിലെ പ്രഖ്യാപനങ്ങളും നടപ്പായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ കോന്നിക്കായിരുന്നു കൂടുതൽ പ്രഖ്യാപനങ്ങൾ. കോന്നിയിൽ മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, കോന്നി ബൈപാസ്, ടൗണിൽ ഫ്ലൈളൈ ഓവർ, പ്രമാടത്ത് അന്താരാഷ്ട്ര സ്റ്റേഡിയം, കലഞ്ഞൂരിൽ പോളിടെക്നിക്, കോന്നിയിൽ മജിസ്ടേറ്റ് കോടതി ഇവയൊക്കെ കഴിഞ്ഞ ബജറ്റിൽ ഇടംപിടിച്ചതാണ്.

ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട നഗരസഭ, ആറന്മുള, ഓമല്ലൂർ, മെഴുവേലി, ചെന്നീർക്കര, കുളനട പഞ്ചായത്തുകളിൽ കുടിവെള്ളത്തിന് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളും ബജറ്റിലെ പ്രധാന പ്രഖ്യാപനമായിരുന്നു. കോഴഞ്ചേരി ബസ്സ്റാൻഡ് നിർമാണം, പത്തനംതിട്ട , കോഴഞ്ചേരി ഔട്ടർ റിങ് റോഡുകൾക്കും ബജറ്റിൽ പണം അനുവദിച്ചതാണ്. അടൂർ, തിരുവല്ല ,റാന്നി മണ്ഡലങ്ങളിലും നിരവധി പദ്ധതികൾ നടപ്പാകാതെ കിടപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2022
News Summary - Many budget announcements have not been implemented in pathanamthitta district
Next Story