കടമ്പനാട് കളിക്കളമില്ല: മിനി സ്റ്റേഡിയം കാടുകയറി
text_fieldsഅടൂര്‍: എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും ജനപ്രതിനിധികള്‍ മാറിവന്നിട്ടും കടമ്പനാട് മിനി സ്റ്റേഡിയം യാഥാര്‍ഥ്യമായില്ല. 30 വര്‍ഷം മുമ്പാണ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുത്തത്. എന്നാല്‍, ഇത്രകാലത്തിനിടെ സ്റ്റേഡിയം എന്ന പേര് നല്കിയതല്ലാതെ കാര്യമായ ഒരു പ്രവര്‍ത്തനവും പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പണ്ടുകാലത്ത് വയല്‍ ആയിരുന്ന പ്രദേശം നികത്തിയാണ് സ്റ്റേഡിയത്തിന് സ്ഥലം ഒരുക്കിയത്. എല്ലാ മഴക്കാലത്തും 'നീന്തല്‍കുളത്തിന്' സമാനമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. മഴയും വെള്ളവും നിറയുന്നതിനൊപ്പം കാടും പടലും വളരാനും തുടങ്ങും. ഇതോടെ സ്റ്റേഡിയത്തിലെ കായിക പ്രവര്‍ത്തനങ്ങൾ പൂര്‍ണമായും തടസ്സപ്പെടും. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഭരണാധികാരികളും പലതവണ സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍നടപടികള്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതെല്ലാം കടലാസിലും പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.