ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ഭാര്യ കസ്റ്റഡിയിൽ
text_fieldsഅടൂർ: പത്തനംതിട്ടയിൽ ഒന്നരവർഷം മുമ്പ് കാണാതായ ആളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. സംഭവത്തിൽ ഇയാളുടെ ഭാര്യ അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ(34)യാണ് ഒന്നരവർഷം മുമ്പ് കാണാതായത്. നൗഷാദിനെ കൊലപ്പെടുത്തി വടക്കടത്തുകാവ് പരുത്തിപ്പാറയിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്.
തുടർന്ന് പരുത്തിപ്പാറയിൽ വിശദമായ പരിശോധന നടത്തുകയാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത ഭാര്യയുടെ മൊഴിയിൽ വൈരുദ്ധ്യവുമുണ്ടെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം ആറ്റിൽ തള്ളിയതായാണ് ഭാര്യയുടെ മൊഴി. ഒന്നര വർഷം മുമ്പ് ദമ്പതികൾ അടൂരിൽ വാടക വീട്ടിൽ താമസിച്ചിരുന്നു.
ഒന്നരവർഷം മുമ്പാണ് നൗഷാദിനെ ദുരൂഹ സാചര്യത്തിൽ കാണാതായതെന്നാണ് പരാതി. 2021 നവംബർ അഞ്ചു മുതൽ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. പൊലീസ് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. സമീപ കാലത്ത് ഭാര്യ അഫ്സാനയെ ചോദ്യം ചെയ്തപ്പോഴാണ് കേസിന് വഴിത്തിരിവുണ്ടായത്.
എന്നാൽ യുവതി ഇടക്കിടെ മൊഴിമാറ്റുന്നത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നുണ്ട്. ആദ്യം താൻ അടുത്തിടെ നൗഷാദിനെ കണ്ടെന്നു പറഞ്ഞ അഫ്സാന വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു. മൃതദേഹം പുഴയിലൊഴുക്കിയെന്നു ആദ്യം പിന്നീട് വീടിന് സമീപത്തെ സെമിത്തേരിക്ക് സമീപം കുഴിച്ചിട്ടുവെന്ന് പിന്നീട് പറഞ്ഞു. എന്നാൽ പൊലീസ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. തുടർന്ന് വീണ്ടും ചോദ്യം ചെയ്തപ്പോൾ വീടിന് പിറകിൽ കുഴിച്ചിട്ടെന്ന് പറഞ്ഞു. ഇവിടെ പൊലീസ് സംഘം തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.